KDRB LDC Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അപേക്ഷിച്ചത് ഇത്രയും ഉദ്യോഗാര്‍ത്ഥികള്‍

KDRB LDC Exam 2025 Applicants Number Out: തിരിച്ചറിയല്‍ രേഖ, ഹാള്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പേന എന്നിവയുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ വരേണ്ടത്. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്

KDRB LDC Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അപേക്ഷിച്ചത് ഇത്രയും ഉദ്യോഗാര്‍ത്ഥികള്‍

കെഡിആര്‍ബി

Published: 

03 Jul 2025 | 09:56 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചത് 57,762 ഉദ്യോഗാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നടത്തുന്ന പരീക്ഷ ജൂലൈ 13ന് നടക്കും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടക്കുന്നത്. എല്‍ഡി ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള 38 തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 1.03 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. മറ്റ് 11 തസ്തികളിലേക്കുള്ള പരീക്ഷ 20ന് നടക്കും. ഈ 11 തസ്തികകളില്‍ 14,365 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്.

kdrb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. പരീക്ഷയുടെ ആദ്യ 30 മിനിറ്റ് ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ വെരിഫിക്കേഷന് വേണ്ടിയുള്ളതാണ്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാള്‍ ടിക്കറ്റിനൊപ്പം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോയും, ഒപ്പും ഇതിലുണ്ടാകും. താമസിച്ചെത്തുന്നവരെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.

Read Also: KDRB LD Clerk Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

തിരിച്ചറിയല്‍ രേഖ, ഹാള്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പേന എന്നിവയുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ വരേണ്ടത്. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്. പരീക്ഷയുടെ സിലബസ്‌ കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ kdrb.kerala.gov.in ല്‍ നല്‍കിയിട്ടുണ്ട്.

Follow Us
Related Stories
NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ
Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം