Kerala Plus One Supplementary Allotment: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, അഡ്മിഷന് പോകുന്നവര്‍ അറിയേണ്ടത്
Kerala Plus One Supplementary Allotment 2025 Application process explained: ഏകജാലക സംവിധാനത്തിലെ പ്രധാനഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും, അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അവസരം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ നാലിന് രാവിലെ 10 മണി മുതല്‍ ജൂലൈ എട്ടിന് വൈകിട്ട് നാലു മണി വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ആവശ്യമായ രേഖകളുടെ അസല്‍ സഹിതം രക്ഷാകര്‍ത്താവിനൊപ്പമാണ് വിദ്യാര്‍ത്ഥി പ്രവേശനത്തിന് എത്തേണ്ടത്. അഡ്മിഷനു വേണ്ട അലോട്ട്‌മെന്റ് ലെറ്റര്‍ പ്രവേശന സമയത്ത് സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് നല്‍കും.
അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഫീസൊടുക്കി സ്ഥിരപ്രവേശനം നേടണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും പുറത്തുവിട്ടിട്ടുണ്ട്. തുടര്‍ അലോട്ട്‌മെന്റുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജൂലൈ ഒമ്പതിന് പുറത്തുവിടും.
ഏകജാലക സംവിധാനത്തിലെ പ്രധാനഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും, അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അവസരം.




അലോട്ട്‌മെന്റ് വിവരങ്ങള്‍ എങ്ങനെ കണ്ടെത്താം?
- hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- Candidate Login-SWS എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- Supplementary Allot Results എന്ന ലിങ്കിലൂടെ പരിശോധിക്കാം
- മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക് Candidate Login-MRS എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
Read Also: KSU education strike: നാളെ സംസ്ഥാനത്ത് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
പ്രധാന തീയതികള്‍
- അഡ്മിഷന്‍ ആരംഭിക്കുന്നത്: 2025 ജൂലൈ നാലിന് രാവിലെ 10 മണി
- അഡ്മിഷന്‍ അവസാനിക്കുന്നത്: 2025 ജൂലൈ എട്ട് വൈകിട്ട് നാലു മണി
- തുടര്‍ അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടുന്നത്: 2025 ജൂലൈ ഒമ്പത്