KDRB: കെഡിആര്‍ബി കനിഞ്ഞു; ദേവസ്വങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷാത്തീയതി ദീര്‍ഘിപ്പിച്ചു

KDRB extends application deadline for 37 posts in various Devaswoms: തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ 37 തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 22 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ അറിയാം

KDRB: കെഡിആര്‍ബി കനിഞ്ഞു; ദേവസ്വങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷാത്തീയതി ദീര്‍ഘിപ്പിച്ചു

കെഡിആര്‍ബി

Updated On: 

10 Oct 2025 10:32 AM

Kerala Devaswom Recruitment Board: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ 37 തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 22 വരെ അപേക്ഷിക്കാം. സെപ്തംബര്‍ ഒന്നിന് പുറത്തുവിട്ട വിജ്ഞാപനത്തിന്റെ അവസാന തീയതിയാണ് ഈ മാസം 22 വരെ നീട്ടിയത്. സെപ്തംബര്‍ 30 വരെയാണ് ആദ്യം സമയപരിധി അനുവദിച്ചിരുന്നത്. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് സുവര്‍ണാവസരമാണിത്. ഒക്ടോബര്‍ 22ന് ശേഷം സമയപരിധി നീട്ടി നല്‍കാന്‍ സാധ്യതയില്ല.

തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍, പ്യൂണ്‍/ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള 14 തസ്തികകളിലേക്കും, ഗുരുവായൂര്‍ ദേവസ്വത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍, വാച്ച്മാന്‍ ഉള്‍പ്പെടെയുള്ള 13 തസ്തികകളിലേക്കും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ലര്‍ക്ക്, എല്‍ഡി ടൈപിസ്റ്റ് തുടങ്ങിയ എട്ട് പോസ്റ്റുകളിലേക്കും, കൂടല്‍മാണിക്യം ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്, കീഴ്ശാന്തി തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്കാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. 113 ഒഴിവുകളാണ് ഈ പോസ്റ്റിലുള്ളത്. ശമ്പള സ്‌കെയില്‍ 26,500-60,700. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം.

Also Read: Travancore Devaswom LDC: തിരുവിതാകൂര്‍ ദേവസ്വത്തിലെ എല്‍ഡിസി തസ്തികയിലെ ‘ആശയക്കുഴപ്പം’ ഒഴിവായി; കെഡിആര്‍ബിയുടെ അറിയിപ്പ്‌

18 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 500 രൂപയാണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. ഓരോ തസ്തികയിലേക്കുമുള്ള പ്രായപരിധി, അപേക്ഷാ ഫീസ് തുടങ്ങിയവ വ്യത്യസ്തമാണ്. മറ്റ് തസ്തികകളിലേക്കുള്ള യോഗ്യതയടക്കമുള്ള വിശദാംശങ്ങള്‍ കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

കെഡിആര്‍ബിയുടെ അറിയിപ്പ്‌

എങ്ങനെ അപേക്ഷിക്കാം?

kdrb.kerala.gov.in ആണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. ഈ വെബ്‌സൈറ്റില്‍ വിജ്ഞാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഇതേ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് പ്രൊഫൈലിലെ ഹോം പേജില്‍ ലഭ്യമായ ഓപ്ഷന്‍ വഴി അപേക്ഷിക്കാം.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ