KEAM 2024: പരാതികൾ പരിഹരിച്ചു, കീം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് പട്ടിക തിരുത്തി പുറത്തിറക്കി

KEAM 2024 Engineering Third Allotment: താത്ക്കാലിക പട്ടികയിൽ ജനറൽ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സംവരണ സീറ്റിൽ നിലനിർത്തിയതാണ് പരാതികൾ ഉയരാൻ കാരണമായത്.

KEAM 2024: പരാതികൾ പരിഹരിച്ചു, കീം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് പട്ടിക തിരുത്തി പുറത്തിറക്കി

KEAM 2024 - Photo TV9 Bharatvarsh

Updated On: 

07 Sep 2024 | 10:28 AM

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്‌മെൻറ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കിയതായി വിവരം. പരാതിയെ തുടർന്ന് പിൻവലിച്ച പട്ടികയാണ് തിരുത്തി ശനിയാഴ്ച പ്രസിദ്ധീകരിച്ചത്. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെ തുടർന്നാണ് ആദ്യം പ്രസിദ്ധീകരിച്ച പട്ടിക പിൻവലിച്ചത്.

തുടർന്ന് പിൻവലിച്ച വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പട്ടിക പിൻവലിച്ചത്.

ALSO READ – കേന്ദ്ര സർവ്വീസിൽ ജിയോ സയന്റിസ്റ്റ് ആകണോ? 85 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പുതിയ അലോട്‌മെൻറ് പ്രകാരം പുതിയ കോളജിൽ പ്രവേശനം തേടാൻ ചൊവ്വാഴ്ച മൂന്ന് മണി വരെയാണ് സമയമുള്ളത്. താത്ക്കാലിക പട്ടികയിൽ ജനറൽ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സംവരണ സീറ്റിൽ നിലനിർത്തിയതാണ് പരാതികൾ ഉയരാൻ കാരണമായത്. പിൻവലിച്ച പട്ടിക അനുസരിച്ച് ഇവരെക്കാൾ കുറഞ്ഞ റാങ്കുള്ളവർക്ക് ജനറൽ മെറിറ്റിൽ പ്രവേശനം ലഭിക്കുമായിരുന്നു.

ഈ തരത്തിൽ തരത്തിലായിരുന്നു താത്ക്കാലിക പട്ടിക പുറത്തു വന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് പ്രശ്നമുണ്ടാക്കിയത്. മൂന്നാം ഘട്ട അലോട്ട്‌മെന്റിനു മുൻപ് പുതിയ ഓപ്ഷൻ ക്ഷണിച്ചതും വിവാദത്തിനു മറ്റൊരു കാരണമായി. പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നു പ്രവേശന പരീക്ഷ കമ്മിഷണർ അറിയിച്ചതിനു പിന്നാലെയാണ് തിരുത്തിയ പട്ടിക പ്രസിദ്ധീകരിച്ചത്. പരാതികൾ ഉയർന്നതോടെ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ ഇറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്