Keam 2024: അപാകതകൾ പരിഹരിക്കാം, കീമിൻ്റെ അപേക്ഷാ തീയ്യതി നീട്ടി

ജൂലൈ 11-നാണ് കീം 2024ൻ്റെ (KEAM 2024) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പൂർണമായിട്ടും ഓൺലൈനായി സംഘടിപ്പിച്ച പരീക്ഷയിൽ ആലപ്പുഴ സ്വദേശി ദേവാനന്ദിനായിരുന്നു ഒന്നാം റാങ്ക്

Keam 2024: അപാകതകൾ പരിഹരിക്കാം, കീമിൻ്റെ അപേക്ഷാ തീയ്യതി നീട്ടി

Keam

Published: 

22 Jul 2024 21:32 PM

തിരുവനന്തപുരം: സംസ്ഥാനത്തെ കീം (കേരള എഞ്ചിനീയറിംഗ്/ ഫാർമസി/ ആർക്കിടെക്ചർ/ മെഡിക്കൽ/ മെഡിക്കൽ) അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർ ശ്രദ്ധിക്കുക. അപേക്ഷ സമർപ്പിച്ചവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും വെബ്സൈറ്റ് വഴി അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് സംസ്ഥാന പരീക്ഷാ കമ്മീഷ്ണർ ഉത്തരവിട്ടിട്ടുണ്ട്. ജൂലൈ 23 ആണ് അവസാന തീയ്യതി. 23.07.2024 ന് രാത്രി 11.59 നകം പ്രൊഫൈലിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ പരിശോധിക്കാനും പരിഹരിക്കാനും കഴിയും. ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 0471- 2525300

ALSO READ: KEAM 2024 Result : കീം എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ 100ൽ 87 പേരും ആൺകുട്ടികൾ

ജൂലൈ 11-നാണ് കീം 2024ൻ്റെ (KEAM 2024) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പൂർണമായിട്ടും ഓൺലൈനായി സംഘടിപ്പിച്ച പരീക്ഷയിൽ ആലപ്പുഴ സ്വദേശി ദേവാനന്ദിനായിരുന്നു ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 87 പേരും ആൺകുട്ടികളായിരുന്നു. ജൂൺ അഞ്ച് മുതൽ പത്ത് വരെയായിരുന്നു കീ പരീക്ഷ നടന്നത്. കേരളത്തിലുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറമെ ഡൽഹി, മുംബൈ ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെച്ചാണ് സിഇഇ പരീക്ഷ സംഘടിപ്പിച്ചത്

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി