AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Devaswom Board Recruitment: പ്രതീക്ഷിക്കുന്നത് നിരവധി ഒഴിവുകള്‍, തിരുവിതാംകൂര്‍ ദേവസ്വത്തിലേക്ക് വന്‍ വിജ്ഞാപനം വരുന്നു?

KDRB Recruitment for Travancore devaswom 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനനടപടികളുമായി കെഡിആര്‍ബി മുന്നോട്ടുപോവുകയാണ്. എല്‍ഡി ക്ലര്‍ക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡനര്‍, ലിഫ്റ്റ് ബോയ് അടക്കം വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ജൂലൈയില്‍ നടക്കും

Kerala Devaswom Board Recruitment: പ്രതീക്ഷിക്കുന്നത് നിരവധി ഒഴിവുകള്‍, തിരുവിതാംകൂര്‍ ദേവസ്വത്തിലേക്ക് വന്‍ വിജ്ഞാപനം വരുന്നു?
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 23 Jun 2025 20:04 PM

തിരുവിതാകൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പുറത്തുവന്നേക്കുമെന്ന് അഭ്യൂഹം. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എല്‍ഡി ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറത്തുവിടുന്നതെന്നാണ് അനൗദ്യോഗിക വിവരം. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ നിരവധി ഒഴിവുകളും പ്രതീക്ഷിക്കാം. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും.

അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനനടപടികളുമായി കെഡിആര്‍ബി മുന്നോട്ടുപോവുകയാണ്. എല്‍ഡി ക്ലര്‍ക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡനര്‍, ലിഫ്റ്റ് ബോയ് അടക്കം വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ജൂലൈയില്‍ നടക്കും. ജൂലൈ 13ന് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. മറ്റ് തസ്തികകളിലേക്കുള്ള കോമണ്‍ പരീക്ഷ ജൂലൈ 20ന് നടക്കും. പരീക്ഷകളുടെ സിലബസ് കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Read Also: KDRB LD Clerk Examination 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം; പരീക്ഷ ഈ ജില്ലകളില്‍ മാത്രം

എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ ഏഴ് മുതലാണ് മറ്റ് തസ്തികകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകുന്നത്. എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും, മറ്റ് തസ്തികകളിലെ പരീക്ഷ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലും നടത്താനാണ് തീരുമാനം.