AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025: കീം ഉത്തരസൂചികയില്‍ പരാതി ഉണ്ടെങ്കില്‍ എന്ത് ചെയ്യണം? വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത്‌

KEAM 2025 Answer Key: ഇമെയില്‍, തപാല്‍ എന്നിവ വഴിയോ, നേരിട്ടോ ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ലെന്ന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകള്‍ ലഭിക്കണം. ഫീസ് ഒടുക്കാത്ത പരാതികളും സ്വീകരിക്കില്ല

KEAM 2025: കീം ഉത്തരസൂചികയില്‍ പരാതി ഉണ്ടെങ്കില്‍ എന്ത് ചെയ്യണം? വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത്‌
പ്രതീകാത്മക ചിത്രം Image Credit source: Unsplash
jayadevan-am
Jayadevan AM | Published: 01 May 2025 15:38 PM

ഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ‘കീം 2025’ന്റെ ഉത്തര സൂചികകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഉത്തരസൂചിക പരിശോധിക്കാം. ഉത്തരസൂചിക, ചോദ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. മെയ് മൂന്ന് വൈകിട്ട് അഞ്ച് വരെ പരാതികള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്. കേരളത്തില്‍ 134 കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.

പരാതികള്‍ എങ്ങനെ സമര്‍പ്പിക്കാം?

  1. കാന്‍ഡിഡേറ്റ് പോര്‍ട്ടലിലൂടെ പരാതികള്‍ സമര്‍പ്പിക്കാം
  2. ഓരോ ചോദ്യത്തിനും 200 രൂപ ഓണ്‍ലൈനായി നല്‍കണം
  3. ‘Answer Key Challenge (Engineering), Answer Key Challenge (Pharmacy)’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതികള്‍ സമര്‍പ്പിക്കാം
  4. സമര്‍പ്പിച്ച പരാതി ശരിയാണെന്ന് ബോധ്യമായാല്‍ ആ ചോദ്യത്തിന്റെ ഫീസ് തിരികെ നല്‍കും
  5. ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയ അക്കൗണ്ട് നമ്പറിലൂടെ റീഫണ്ട് ലഭിക്കും
  6. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300 2332120, 2338487

ഇമെയില്‍, തപാല്‍ എന്നിവ വഴിയോ, നേരിട്ടോ ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ലെന്ന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകള്‍ ലഭിക്കണം. ഫീസ് ഒടുക്കാത്ത പരാതികളും സ്വീകരിക്കില്ല.

Read Also: Kerals PSC Examination: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; മെയ് മാസത്തിലെ പിഎസ്‌സി പരീക്ഷകള്‍ ഏതെല്ലാം?

എത്ര പേര്‍ എഴുതി?

  • സംസ്ഥാനത്ത് 85,26 പേര്‍ പരീക്ഷ എഴുതി
  • ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ 1105 പേര്‍ പരീക്ഷയ്‌ക്കെത്തി
  • കേരളത്തില്‍ 33,304 പേരാണ് ബിഫാം പ്രവേശനത്തിനുള്ള പരീക്ഷ എഴുതിയത്
  • ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ ബിഫാം കോഴ്‌സിന് 111 പേരും പരീക്ഷ എഴുതി

പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയര്‍ സിഡിറ്റാണ് വികസിപ്പിച്ചത്. പരീക്ഷയ്ക്കുള്ള സാങ്കേതിക സഹായവും സിഡിറ്റ് നല്‍കി. ഓരോ സെന്ററിലും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധന അക്ഷയ കേന്ദ്രത്തെയാണ് ഏല്‍പിച്ചിരുന്നത്. 70 അപേക്ഷകര്‍ക്ക് ഒരു ജീവനക്കാരന്‍ എന്ന നിലയിലാണ് അക്ഷയ ജീവനക്കാരെ ചുമതലപ്പെടുത്തിയത്.