KEAM 2026: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്
Pharmacy Course First Phase Allotment Provisional Lists: ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ജൂലൈ 28 മുതല്‍ 31-ന് വൈകിട്ട് നാലു വരെ ലഭിച്ച ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

പ്രതീകാത്മക ചിത്രം
ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പുറത്തുവിട്ടു. cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ജൂലൈ 28 മുതല്‍ 31-ന് വൈകിട്ട് നാലു വരെ ലഭിച്ച ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് താല്‍ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. താല്‍ക്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ അത് അറിയിക്കാന്‍ അവസരമുണ്ട്.
പരാതികള്‍ അറിയിക്കേണ്ട വിധം:
താത്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വഴി അറിയിക്കണം. സാധുവായ പരാതികൾ ‘Pharmacy Provisional Allotment List എന്ന വിഷയം പരാമർശിച്ച് ഓഗസ്ത് രണ്ടിന് രാവിലെ 11 മണിക്കുള്ളില്‍ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ച് ഒന്നാം ഘട്ട അലോട്ട്മെന്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
Also Read: DRDO Apprentice Recruitment: ഐടിഐ, ഡിപ്ലോമ ബിരുദധാരികൾക്ക് അവസരം; ഡിആർഡിഒയിൽ അപ്രന്റീസാകാം
ആദ്യ അലോട്ട്‌മെന്റ് എന്ന്?
ആദ്യ ഘട്ട അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കുമെന്നായിരു നേരത്തെ പുറത്തുവിട്ട ഷെഡ്യൂളിലുണ്ടായിരുന്നത്. ഈ തീയതിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. ആദ്യ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ അടയ്ക്കണം. തുടര്‍ന്ന് കോളേജില്‍ പ്രവേശനം നേടണം.
തുടർന്നുള്ള ഘട്ടങ്ങളിലെ അലോട്ട്‌മെന്റുകളെക്കുറിച്ചുള്ള സമയവിവരങ്ങൾ അതത് സമയങ്ങളിലെ വിജ്ഞാപനങ്ങൾ വഴി എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തുവിടും. ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ എൻട്രൻസ് പരീക്ഷാ കമ്മീഷണർക്ക് പ്രവേശന ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി 2000 രൂപ അടയ്ക്കണം. വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് ലഭിക്കുകയും അവർ പ്രവേശനം നേടുകയും ചെയ്യുന്ന കോഴ്‌സിന്റെ നിശ്ചിത ട്യൂഷൻ ഫീസിലേക്ക് ഈ തുക വകയിരുത്തും.
അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് അവർ ഒടുക്കിയ രജിസ്ട്രേഷൻ തുക തിരികെ നൽകും. തുക തിരികെ ലഭിക്കാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ, തുക തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുന്നതിനായി ശരിയായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. കേന്ദ്ര റെഗുലേറ്ററി അതോറിറ്റിയുടെ വ്യക്തമായ അംഗീകാരവും ബന്ധപ്പെട്ട സർവ്വകലാശാലയുടെ അഫിലിയേഷനും സർക്കാരിന്റെ കൃത്യമായ പ്രവേശന അനുമതിയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാത്രമേ പരീക്ഷാ കമ്മീഷണർ വഴിയുള്ള അലോട്ട്‌മെന്റുകൾ പൂർണ്ണമായും നടപ്പിലാക്കുകയുള്ളൂ.
അഡ്മിഷനുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റ് സംബന്ധിച്ച പ്രധാന വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക പോർട്ടലിൽ പൂർണ്ണമായി ലഭ്യമാക്കും. ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉള്ളവർക്ക് 0471-2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. തുടര്‍ന്നുള്ള അലോട്ട്‌മെന്റ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ അറിയുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് കൃത്യമായി പിന്തുടരുക.
English Summary
The first phase provisional allotment for Pharmacy courses has been released. It was prepared based on the online options submitted between July 28 and July 31. Students can check the list through the ‘Provisional Allotment List’ menu on the KEAM 2026 Candidate Portal. Complaints regarding the allotment must be emailed to ceekinfo.cee@kerala.gov.in by August 2 at 11:00 AM.