KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം

Kerala Medical Course 2026 Second Phase Provisional Allotment: സെപ്തംബര്‍ ഏഴ് മുതല്‍ 11-ന് രാവിലെ പത്ത് വരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ ഓപ്ഷന്‍ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക അലോട്ട്‌മെന്റ് തയ്യാറാക്കിയത്. 'കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി'ലെ 'അലോട്ട്‌മെന്റ് ലിസ്റ്റ്' എന്ന മെനു ക്ലിക്ക് ചെയ്ത് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.

KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം

പ്രതീകാത്മക ചിത്രം

Published: 

12 Sep 2026 | 08:09 AM

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. സെപ്തംബര്‍ ഏഴ് മുതല്‍ 11-ന് രാവിലെ പത്ത് വരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ ഓപ്ഷന്‍ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക അലോട്ട്‌മെന്റ് തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.

താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് സാധുവായ പരാതികളുണ്ടെങ്കില്‍ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ മെയിലില്‍ അയക്കാം. ഇന്ന് (സെപ്തംബര്‍ 12) ഉച്ചയ്ക്ക് ഒരു മണിക്കകം പരാതി അറിയിക്കണം. സാധുവായ പരാതികള്‍ പരിഹരിച്ചതിനുശേഷം അന്തിമ അലോട്ട്‌മെന്റ് പുറത്തുവിടും. സംശയങ്ങള്‍ക്ക് 04712332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളെ സമീപിക്കാം.

ഫാര്‍മസി കോഴ്‌സ്-ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം

അതേസമയം, 2026-27 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. കേരള ഫാര്‍മസി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് സെപ്തംബര്‍ 14-ന് രാവിലെ 10 വരെ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനായി ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

Also Read: CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്

ഓണ്‍ലൈനായി സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ ഹോം പേജിലെത്തി ‘സ്‌ട്രേ വേക്കന്‍സി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.

സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉണ്ടാകാനിടയുള്ള എല്ലാ ഒഴിവുകളും ഈ ഘട്ടത്തില്‍ തന്നെ നികത്തപ്പെടും. അതുകൊണ്ട് താത്പര്യമുള്ള എല്ലാ കോളേജിലേക്കും ഓപ്ഷന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. അലോട്ട്‌മെന്റ് ലഭിച്ചാല്‍ അഡ്മിഷന്‍ നേടുമെന്ന് ഉറപ്പുള്ള കോളേജുകളില്‍ മാത്രം ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

താത്കാലിക അലോട്ട്‌മെന്റ് ഷെഡ്യൂള്‍

  • സെപ്തംബര്‍ 11: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
  • സെപ്തംബര്‍ 14 രാവിലെ 10 മണി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു
  • സെപ്തംബര്‍ 15: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നു
  • സെപ്തംബര്‍ 16: അന്തിമ അലോട്ട്‌മെന്റ് പുറത്തുവിടുന്നു
  • സെപ്തംബര്‍ 17 മുതല്‍ 19-ന് വൈകുന്നേരം മൂന്ന് മണി വരെ: അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് (ബാധകമെങ്കില്‍) അടച്ച് അലോട്ട്‌മെന്റ് ലഭിക്കുന്ന കോളേജില്‍ അഡ്മിഷന്‍ നേടുക.

English Summary

The CEE Kerala has published the second phase provisional allotment for MBBS and BDS courses 2026. The allotment was prepared using the online options submitted by candidates up to September 11, 2026. Candidates can view the allotment list by logging into the ‘KEAM 2026 Candidate Portal’. Any valid complaints regarding the provisional allotment must be emailed by September 12, 2026, 1:00 PM.

Loading...
Unable to load recommendations.
Follow Us
Related Stories
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ