Kerala Plus One Admission 2025: പ്ലസ് വൺ മൂന്നാം അലോട്മെന്റ്: പ്രവേശനം ഇന്ന് അവസാനിക്കും

Kerala Plus One 2025 Third Allotment Admission: 87,928 വിദ്യാർത്ഥികൾക്കാണ് മൂന്നാം അലോട്ട്മെന്റിൽ പുതുതായി പ്രവേശനം ലഭിച്ചത്. ഇവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടണം.

Kerala Plus One Admission 2025: പ്ലസ് വൺ മൂന്നാം അലോട്മെന്റ്: പ്രവേശനം ഇന്ന് അവസാനിക്കും

പ്രതീകാത്മക ചിത്രം

Updated On: 

17 Jun 2025 | 08:22 AM

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് വൈകീട്ട് അഞ്ച് മണി പ്രവേശനം നേടാം. പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് കൂടിയാണിത്. ഇനി ബാക്കിയുള്ളത് സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ്. 87,928 വിദ്യാർത്ഥികൾക്കാണ് മൂന്നാം അലോട്ട്മെന്റിൽ പുതുതായി പ്രവേശനം ലഭിച്ചത്. ഇവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചിരുന്ന 57,572 വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്‌ഷൻ ലഭിച്ചു.

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം അവസാനിക്കുമ്പോൾ ഇതുവരെ 3,12,908 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ശേഷിക്കുന്നത് 4688 സീറ്റുകളാണ്. സ്പോർട്ട്സ് ക്വാട്ടയിൽ 2889 സീറ്റും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 359 സീറ്റും ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് (ജൂൺ 17) വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.

ALSO READ: അവസാന ഘട്ടത്തിൽ സ്കൂൾ മാറ്റത്തിനു ചെയ്യേണ്ടത് ഇത്രമാത്രം, സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ഇങ്ങനെ

മാനേജ്‌മന്റ് സീറ്റുകൾ, എയ്‌ഡഡ്‌ കമ്മ്യൂണിറ്റി സീറ്റുകൾ എന്നിവയിലും അൺ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനത്തിന് ജൂൺ 27 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിന് പിന്നാലെ സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികളും ആരംഭിക്കുന്നതാണ്. മുഖ്യഘട്ട പ്രവേശന പ്രക്രിയയിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കും അപേക്ഷയിൽ പിഴവ് പറ്റിയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതുതായി അപേക്ഷ നൽകാനാകും. അലോട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.hscap.kerala.gov.in സന്ദർശിക്കുക.

അതേസമയം, കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. വ്യാഴാഴ്ച വൈകിട്ട് ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച പ്രവേശനം നടന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും പ്രവേശനം പുനരാരംഭിച്ചത്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ