AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Admission 2025: പ്ലസ് വണ്ണിന് ഇതുവരെയും അഡ്മിഷന്‍ കിട്ടിയില്ലേ? വിദ്യാര്‍ത്ഥികള്‍ക്ക് ഇതാ സുവര്‍ണാവസരം

Kerala Plus One Admission Second Supplementary Allotment 2025 Details: അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് കിട്ടിയിട്ടും അഡ്മിഷന്‍ നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ പുതുക്കാന്‍ സൗകര്യമുണ്ട്. അപേക്ഷ പുതുക്കുമ്പോള്‍ പിഴവുകള്‍ തിരുത്തണം

Kerala Plus One Admission 2025: പ്ലസ് വണ്ണിന് ഇതുവരെയും അഡ്മിഷന്‍ കിട്ടിയില്ലേ? വിദ്യാര്‍ത്ഥികള്‍ക്ക് ഇതാ സുവര്‍ണാവസരം
പ്രതീകാത്മക ചിത്രം Image Credit source: Constantine Johnny/Moment/Getty Images
jayadevan-am
Jayadevan AM | Published: 09 Jul 2025 08:10 AM

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതലാണ് അപേക്ഷിക്കാവുന്നത്. ഇതുവരെ അലോട്ട്‌മെന്റുകള്‍ ലഭിക്കാത്തവര്‍ക്കും, അപേക്ഷ നല്‍കാനാകാത്തവര്‍ക്കുമാണ് അവസരം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റി അലോട്ട്‌മെന്റിനായുള്ള ഒഴിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് കിട്ടിയിട്ടും അഡ്മിഷന്‍ നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ പുതുക്കാന്‍ സൗകര്യമുണ്ട്. അപേക്ഷ പുതുക്കുമ്പോള്‍ പിഴവുകള്‍ തിരുത്തണം. ജൂലൈ 11ന് വൈകിട്ട് നാലു വരെ അപേക്ഷ നല്‍കാം.

ഇവര്‍ക്ക് അപേക്ഷിക്കാനാകില്ല

  • നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയവര്‍
  • അലോട്ട്‌മെന്റ് കിട്ടിയിട്ടും അഡ്മിഷന് ഹാജരാകാത്തവര്‍
  • മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം ക്യാന്‍സലാക്കിയവര്‍
  • ഏതെങ്കിലും ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിച്ചതിന് ശേഷം ടിസി വാങ്ങിയവര്‍

Read Also: National General Strike: ഈ പരീക്ഷകളെല്ലാം മാറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയിലും തീരുമാനം; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാന്‍

സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, പാസായ വര്‍ഷം എന്നിവ തെറ്റായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തുന്നതിന് പിഴവുകള്‍ തിരുത്തി പുതിയ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  1. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് കിട്ടാത്തവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ എന്ന ലിങ്കില്‍ ലഭ്യമാകുന്ന വേക്കന്‍സികള്‍ പ്രകാരം പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാം
  2. ഇതുവരെ അപേക്ഷിക്കാത്തവര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ (Create Candidate Login) രൂപീകരിക്കണം. തുടര്‍ന്ന് APPLY ONLINE ഓപ്ഷനിലൂടെ അപേക്ഷിക്കാം.
  3. തെറ്റായ വിവരങ്ങള്‍ മൂലം അഡ്മിഷന്‍ നിരാകരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ RENEW APPLICATION പ്രയോജനപ്പെടുത്തി അപേക്ഷിക്കണം.