AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

V Sivankutty: സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടുന്നുവെന്ന വാര്‍ത്ത വ്യാജം, പൂട്ടിയിട്ടുണ്ടെങ്കില്‍ അത് തുറക്കും: വിദ്യാഭ്യാസമന്ത്രി

V Sivankutty About Government School Closure News: സര്‍ക്കാര്‍ അറിയാതെ സ്‌കൂളുകള്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ അത് തുറക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ചിലയിടങ്ങളിലെ സ്‌കൂളുകളില്‍ കുട്ടികള്‍ തീരെ വരാത്ത അവസ്ഥയുണ്ട്.

V Sivankutty: സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടുന്നുവെന്ന വാര്‍ത്ത വ്യാജം, പൂട്ടിയിട്ടുണ്ടെങ്കില്‍ അത് തുറക്കും: വിദ്യാഭ്യാസമന്ത്രി
വി ശിവന്‍കുട്ടിImage Credit source: Social Media
shiji-mk
Shiji M K | Published: 08 Jun 2025 15:31 PM

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂട്ടാന്‍ സാധിക്കില്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെ സ്‌കൂളുകള്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ അത് തുറക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ചിലയിടങ്ങളിലെ സ്‌കൂളുകളില്‍ കുട്ടികള്‍ തീരെ വരാത്ത അവസ്ഥയുണ്ട്. അതിനാല്‍ ഇവയെല്ലാം സ്വയം ഇല്ലാതാകുന്നു. 1959 മുതലാണ് ഇത്തരം അവസ്ഥയുള്ളതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ ചട്ടങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിനും കുട്ടികള്‍ ഇല്ലെങ്കില്‍ അടച്ചുപൂട്ടുന്നതിനും പ്രത്യേക വകുപ്പുകളുണ്ട്. ഇവ പാലിക്കാതെ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ മേലൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ അഞ്ച് കുട്ടികളില്‍ താഴെ മാത്രമാണുണ്ടായിരുന്നത്. 2023ല്‍ ഇവിടെ പഠിച്ചിരുന്ന ആറ് കുട്ടികള്‍ തൊട്ടടുത്ത സ്‌കൂളില്‍ ചേര്‍ന്നു. ഇതോടെ ആരും ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതുപോലെ തന്നെയാണ് പരിമഠം എല്‍പി സ്‌കൂളിലും സംഭവിച്ചത്.

Also Read: UPSC CSE Prelims Result 2025: യുപിഎസ്‌സി പരീക്ഷ ഫലം വന്നതിന് ശേഷം ചെയ്യേണ്ടത് എന്ത്? ഇക്കാര്യങ്ങൾ മറക്കരുത്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് മലാപറമ്പ് എയുപി സ്‌കൂളില്‍ 50 കുട്ടികള്‍ പഠിച്ചിരുന്നുവെങ്കിലും അത് അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു. ലാഭകരമല്ലെന്ന് പറഞ്ഞ് 1,400 സ്‌കൂളുകള്‍ അന്നത്തെ സര്‍ക്കാര്‍ പട്ടികയില്‍ ചേര്‍ത്തു. എന്നാല്‍ ജനകീയ പ്രക്ഷോഭം ശക്തമായതോടെ യുഡഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോകുകയായിരുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.