Kerala Plus Two Supplementary Exam 2025: പ്ലസ് ടു സേ പരീക്ഷ ജൂൺ 23 മുതല്‍; ഫലപ്രഖ്യാപനം എന്ന്?

Kerala Plus Two SAY Exam Date 2025: പുനർമൂല്യനിർണം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായി മെയ് 27 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

Kerala Plus Two Supplementary Exam 2025: പ്ലസ് ടു സേ പരീക്ഷ ജൂൺ 23 മുതല്‍; ഫലപ്രഖ്യാപനം എന്ന്?

പ്രതീകാത്മക ചിത്രം

Updated On: 

22 May 2025 | 05:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം. ഈ വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷ ജൂൺ 23 മുതൽ ജൂൺ 27 വരെ നടക്കും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കായി വിദ്യാർത്ഥികൾക്ക് 27 മെയ് വരെ അപേക്ഷിക്കാം. ഫൈനോട് കൂടി 29 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായി മെയ് 27 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സേ പരീക്ഷയുടെ ഫലപ്രഖ്യാനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

3,70,642 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതിയതിൽ 2,88,394 വിദ്യാർഥികൾ വിജയിച്ചു. 82,248 പേർക്ക് ഉപരി പഠനത്തിന് യോഗ്യത നേടാനായില്ല. അതേസമയം, ഇത്തവണ വിജയശതമാനത്തിലും ഫുൾ എ പ്ലസുകാരുടെ എണ്ണത്തിലും കുറവുണ്ട്. 77.81 ആണ് വിജയശതമാനം. 30,145 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 100 ശതമാനം വിജയം നേടിയത് 57 സ്‌കൂളുകളാണ്. ഇതിൽ ആറ് സർക്കാർ സ്‌കൂളുകളും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലാ എറണാകുളമാണ് (83.09%). ഏറ്റവും കുറവ് വിജയശതമാനം ഉള്ള ജില്ലാ കാസർഗോഡാണ് (79.09%). സയൻസ് വിഭാഗത്തിൽ 83.25 ശതമാനവും, കൊമേഴ്‌സിൽ 74.21 ശതമാനവും, ഹ്യുമാനിറ്റീസിൽ 69.16 ശതമാനവുമാണ് വിജയം. സയൻസ് വിഭാഗത്തിൽ 22,772 പേരും, കോമേഴ്‌സിൽ 2,863 പേരും, ഹ്യുമാനിറ്റീസിൽ 4510 പേരുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41 പേരാണ് മുഴുവൻ മാർക്കും നേടിയത്. വ്യാഴാഴ്ച 3.30 മുതൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ