Kerala Plus Two result 2025 revaluation and scrutiny: മാർക്കിൽ സംശയമുണ്ടോ? പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നൽകാം, നടപടികൾ ഇങ്ങനെ

How to Apply for Revaluation and Scrutiny: മാർക്ക് കുറഞ്ഞതിൽ ദുഖിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും ഇനിയും അവസരമുണ്ട്. ഇതിനുള്ള നടപടികൾ ഉടനെ ആരംഭിക്കും.

Kerala Plus Two result 2025 revaluation and scrutiny: മാർക്കിൽ സംശയമുണ്ടോ? പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നൽകാം, നടപടികൾ ഇങ്ങനെ

Revaluation and Scrutiny

Published: 

22 May 2025 | 04:51 PM

തിരുവനന്തപുരം: പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരിക്കുന്നു. തുടർപഠനത്തിന്റെ കാര്യത്തിൽ ഈ മാർക്കിന് വലിയ പങ്കുണ്ട്. അതിനാൽ തന്നെ തങ്ങൾക്ക് ലഭിച്ചത് അർഹമായതും പഠിച്ചതിനും പരീക്ഷയ്ക്ക് എഴുതിയതിനു അനുസരിച്ചുള്ളതാണെന്ന് ഉറപ്പാക്കണം.

മാർക്ക് കുറഞ്ഞതിൽ ദുഖിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും ഇനിയും അവസരമുണ്ട്. ഇതിനുള്ള നടപടികൾ ഉടനെ ആരംഭിക്കും. അപേക്ഷിക്കാനുള്ള കൃത്യമായ തീയതികൾ DHSE കേരളം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

അപേക്ഷാ നടപടിക്രമങ്ങൾ

 

  • ഔദ്യോഗിക വെബ്സൈറ്റായ dhsekerala.gov.in അല്ലെങ്കിൽ keralaresults.nic.in സന്ദർശിക്കുക
  • ഹോംപേജിൽ “Notifications,” “Circulars,” അല്ലെങ്കിൽ “Post-Exam Activities” എന്ന വിഭാഗങ്ങൾ ശ്രദ്ധിക്കുക.
  • അപേക്ഷിക്കാനുള്ള സമയം ആരംഭിക്കുമ്പോൾ “പുനർമൂല്യനിർണയം,” “സൂക്ഷ്മപരിശോധന,” “ഉത്തരക്കടലാസിന്റെ ഫോട്ടോസ്റ്റാറ്റ്” എന്നിവയ്ക്കായി ഒരു പ്രത്യേക ലിങ്ക് ലഭ്യമാകും.
  • “FORMS AND PROCEDURES” അല്ലെങ്കിൽ “EXAMINATION” എന്ന വിഭാഗത്തിലാകും ഇതുള്ളത്
  • അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക (അവശ്യമെങ്കിൽ)
  • ആവശ്യമായ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക. രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, സ്കൂൾ കോഡ്, പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന വിഷയം. എന്നിവയാണ് പൂരിപ്പിക്കേണ്ടത്.
  • ഓരോ സേവനത്തിനുമുള്ള ഫീസ് അടയ്ക്കുക, പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് ഒരു പേപ്പറിന് 100 രൂപയുമാണ്.
    ഓൺലൈൻ സൗകര്യമുണ്ടെങ്കിൽ, പേയ്‌മെന്റിന് ശേഷം ഫോം ഡിജിറ്റലായി സമർപ്പിക്കുക.
  • അപേക്ഷാ ഫോമിന്റെയും ഫീസ് രസീതിന്റെയും പ്രിന്റ് ഔട്ടുകൾ എന്നിവ സൂക്ഷിക്കുക.

 

പ്രധാനപ്പെട്ട തീയതികൾ

 

  • 2025 മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യവാരം തുറക്കാൻ സാധ്യതയുണ്ട്.
  • ഏകദേശം 2025 ജൂൺ 10 ആയിരിക്കും. പിന്നീട് കുറച്ച് ദിവസത്തേക്ക് പിഴയോടുകൂടി അപേക്ഷിക്കാൻ അവസരം ലഭിച്ചേക്കാം.
  • അപേക്ഷാ സമർപ്പണം അവസാനിച്ച് 15 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ