AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RBI Lateral Recruitment: ഉയർന്ന പദവി മികച്ച ശമ്പളം; റിസർവ് ബാങ്കിൽ ഓഫീസറാകാം, നിയമനം ഇങ്ങനെ

RBI Lateral Recruitment 2026: ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റ എഞ്ചിനീയർ, ഐടി സെക്യൂരിറ്റി എക്‌സ്‌പെർട്ട്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, റിസ്‌ക് അനലിസ്റ്റ് തുടങ്ങിയ വിദഗ്ധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.rbi.org.in വഴി ജനുവരി ആറിന് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

RBI Lateral Recruitment: ഉയർന്ന പദവി മികച്ച ശമ്പളം; റിസർവ് ബാങ്കിൽ ഓഫീസറാകാം, നിയമനം ഇങ്ങനെ
Rbi Lateral RecruitmentImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 19 Dec 2025 09:50 AM

ബാങ്കിങ് മേഖലയിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന യുവ ബിരുദധാരികൾക്ക് വമ്പൻ അവസരം (RBI Lateral Recruitment 2026). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായാണ് ഒഴിവുകൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. 93 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റ എഞ്ചിനീയർ, ഐടി സെക്യൂരിറ്റി എക്‌സ്‌പെർട്ട്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, റിസ്‌ക് അനലിസ്റ്റ് തുടങ്ങിയ വിദഗ്ധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.rbi.org.in വഴി ജനുവരി ആറിന് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read: ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, ആർആർബിയുടെ 2026-ലെ പരീക്ഷാ കലണ്ടർ എത്തി

അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രായപരിധി 21 മുതൽ 62 വയസുവരെയാണ്. തസ്തികയ്ക്ക് അനുസരിച്ച് പ്രായപരിധിയിൽ മാറ്റമുണ്ടായേക്കാം. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 3,10,000 മുതൽ 6,00,000 വരെ ശമ്പളം ലഭിക്കുന്നതാണ്. അം​ഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ ഏതൊരാൾക്കും അപേക്ഷ നൽകാവുന്നതാണ്. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച വിദേശ സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാ​ഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാ​ഗങ്ങൾക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിശദമായ വിവരങ്ങൾ അറിയുന്നതിന് ബാങ്കിന്റെ വെബ്‌സൈറ്റ് (www.rbi.org.in) പരിശോധിക്കാവുന്നതാണ്. പരീക്ഷാ തീയതിയിലോ അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.