Cinema Operator Recruitment 2025: സിനിമാ ഓപ്പറേറ്ററാകാം, അതും സര്‍ക്കാര്‍ ജോലി; 24,400 മുതല്‍ ശമ്പളം

Kerala PSC Cinema Operator Recruitment 2025: സിനിമ ഓപ്പറേറ്ററാകാന്‍ അവസരം. പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ഒഴിവുകള്‍. 19 വയസ് മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

Cinema Operator Recruitment 2025: സിനിമാ ഓപ്പറേറ്ററാകാം, അതും സര്‍ക്കാര്‍ ജോലി; 24,400 മുതല്‍ ശമ്പളം

Kerala PSC

Published: 

26 Dec 2025 | 09:05 AM

ന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ സിനിമ ഓപ്പറേറ്ററാകാന്‍ അവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ് (പിഎസ്‌സി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ഒഴിവുകള്‍. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 24,400-55,200 ആണ് പേ സ്‌കെയില്‍. 570/2025 ആണ് തസ്തികയുടെ കാറ്റഗറി നമ്പര്‍. 2026 ജനുവരി 14 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. നേരിട്ടുള്ള നിയമനമാണ്.

19 വയസ് മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1986 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.

ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ ആണ് അപേക്ഷിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. സിനിമ പ്രോജക്ട് എക്വിപ്‌മെന്റ് ഓപ്പറേറ്റ് ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയസമ്പത്ത് ആവശ്യമാണ്.

Also Read: Kerala PSC Recruitment: ഇനി അറിഞ്ഞില്ലെന്ന് ആരും പറയരുത്! 171 തസ്തികകളില്‍ സര്‍ക്കാര്‍ ജോലിക്ക് അവസരം; പിഎസ്‌സി വിളിക്കുന്നു

കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. നോട്ടിഫിക്കേഷനൊപ്പം എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും നല്‍കിയിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ നിന്നു അപേക്ഷിക്കാം. ഇതിനകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തതിന് ശേഷം അപേക്ഷിക്കാം. ജനുവരി 14ന് രാത്രി 12 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ വായിക്കുക.

പ്രധാന വിവരങ്ങള്‍

  • തസ്തികയുടെ പേര്: സിനിമ ഓപ്പറേറ്റര്‍
  • ഡിപ്പാര്‍ട്ട്‌മെന്റ്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്
  • അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജനുവരി 14
  • കാറ്റഗറി നമ്പര്‍: 570/2025
  • പ്രായപരിധി: 19-39
  • വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്/തത്തുല്യം
  • എക്‌സ്പീരിയന്‍സ്: സിനിമ പ്രോജക്ട് എക്വിപ്‌മെന്റ് ഓപ്പറേറ്റ് ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയസമ്പത്ത്
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍