Kerala SET result 2024: കേരള സെറ്റ് ഫലമെത്തി… സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ..

Kerala SET result 2024: ഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തേക്കാണ് SET സർട്ടിഫിക്കറ്റിന് സാധ്യതയുള്ളത്.

Kerala SET result 2024: കേരള സെറ്റ് ഫലമെത്തി... സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ..

Kerala SET Exam 2024 (Image Courtesy - PTI)

Updated On: 

04 Sep 2024 | 12:04 PM

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ജൂലൈ പരീക്ഷ 2024) ഫലം പ്രഖ്യാപിച്ചു. സെറ്റ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ lbsedp.lbscentre.in- ൽ സ്കോർകാർഡിന്റെ പി ഡി എഫ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. SET സ്കോർകാർഡ് 2024 pdf ഡൗൺലോഡ് ചെയ്യുന്നതിന് ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയുമാണ്.

2024 ജൂലൈ 28-നാണ് സെറ്റ് പരീക്ഷ നടന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ lbsedp.lbscentre.in കയറിയ ശേഷം കേരള SET സ്കോർകാർഡ് 2024 pdf ലിങ്കിൽ ക്ലിക്ക് ചെയ്യുക. പിന്നീട് ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയുമാണ് ഇതിനായി നൽകേണ്ടത്. കേരള SET സ്കോർകാർഡ് 2024 pdf ഡൗൺലോഡിനായി സ്ക്രീനിൽ ദൃശ്യമാകും. കേരള സെറ്റ് പരീക്ഷ 2024 സ്കോർകാർഡ് പി ഡി എഫ് സേവ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക.

ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- lbsedp.lbscentre.in
  • SET സ്കോർകാർഡ് 2024 pdf ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക
  • SET സ്കോർകാർഡ് pdf സ്ക്രീനിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും
  • ഡെസ്‌ക്‌ടോപ്പ്/ലാപ്‌ടോപ്പിൽ കേരള SET സ്‌കോർകാർഡ് 2024 pdf സേവ് ചെയ്യുക
  • അതിൽ നിന്ന് ഒരു ഹാർഡ് കോപ്പി എടുക്കുക.

കേരള SET സ്‌കോർകാർഡ് 2024 pdf-ൽ ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, വിഷയാടിസ്ഥാനത്തിലുള്ള പാസ് മാർക്ക്, മൊത്തം മാർക്കുകൾ, റാങ്ക്, വിജയ ശതമാനം, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കും.

പേപ്പർ പാറ്റേൺ

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ (MCQ) ഫോർമാറ്റിലാണ് SET പരീക്ഷ നടത്തിയത്. SET പേപ്പറിൻ്റെ ദൈർഘ്യം 2 മണിക്കൂറാണ്, പേപ്പറിൽ നെഗറ്റീവ് മാർക്കിംഗ് ഇല്ല. പാസായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിക്കും.

ഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തേക്കാണ് SET സർട്ടിഫിക്കറ്റിന് സാധ്യതയുള്ളത്. സെറ്റിലെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി കോളേജുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. കേരള സെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- lbsedp.lbscentre.in.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്