Kerala SSLC Result 2024 : എസ്.എസ്. എൽ.സി റിസൾട്ട് എങ്ങനെ അറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala SSLC Result 2024 website link : ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പരീക്ഷാ ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും എന്നാണ് അധികൃതർ അറിയിച്ചത്.

Kerala SSLC Result 2024 : എസ്.എസ്. എൽ.സി റിസൾട്ട് എങ്ങനെ അറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Updated On: 

07 May 2024 | 03:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി റിസള്‍ട്ട് നാളെയാണ് പ്രഖ്യാപിക്കുന്നത്. ഉച്ചകഴിഞ്ഞ് 3:00 മണിക്കാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

സ്‌കോര്‍കാര്‍ഡും ഇന്റര്‍നെറ്റ് മാര്‍ക് ഷീറ്റും പേര് തിരിച്ചുള്ള തിരയലും, റോള്‍ നമ്പര്‍ തിരിച്ചുള്ള തിരയലും ഇവിടെ നടത്താം. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിനോടൊപ്പം തന്നെ ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കുന്നതാണ്. പരീക്ഷാ ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും എന്നാണ് അധികൃതർ അറിയിച്ചത്. ഹയര്‍സെക്കന്‍ഡറി, വി എച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാളാണ് പ്രഖ്യാപിക്കുക.

വെബ്സൈറ്റ്

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചും അനുബന്ധ ഫല വെബ്സൈറ്റ് സന്ദര്‍ശിച്ചും ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഔദ്യോഗിക വെബ്‌സൈറ്റുകൾ

  1. parikshabhavan.kerala.gov.in
  2. www.keralaresults.nic.in
  3. results.kite.kerala.gov.in

ഫലം ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

  • parikshabhawan.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിലെ ഔദ്യോഗിക വെബ്സൈറ്റിൽ ഫല വിഭാഗത്തിൽ അതിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, മറ്റ് വിശദാംശങ്ങൾ എന്നീ വിവരങ്ങൾ നൽകുക.
  • അപ്പോൾ ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും.
  • റിസൾട്ട് ഡൗൺലോഡ് ചെയ്യുക,
  • ഭാവി ആവശ്യങ്ങൾക്കായി ഒരു പ്രിൻ്റൗട്ട് എടുക്കുക.

ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം

ഈ അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലം പ്രഖ്യാപിച്ചത്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം

  1. www.prd.kerala.gov.in
  2. www.keralaresults.nic.in
  3. www.result.kerala.gov.in
  4. www.examresults.kerala.gov.in
  5. www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം

  1. www.keralaresults.nic.in
  2. www.vhse.kerala.gov.in
  3. www.results.kite.kerala.gov.in
  4. www.prd.kerala.gov.in
  5. www.examresults.kerala.gov.in
  6. www.results.kerala.nic.in എന്നീ വെബ്സൈറ്റുകൾ വഴി പരിശോധിക്കാം
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്