Kerala SSLC Result 2024 : ജയിക്കാൻ ഏത് ഗ്രേഡ് നേടണം? അറിയാം എസ്എസ്എൽസി ഫലത്തിൻ്റെ ഗ്രേഡിങ് രീതി

Kerala SSLC Result 2024 Grading Format : 2005ലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേഡിങ് രീതി ഏർപ്പെടുത്തുന്നത്

Kerala SSLC Result 2024 : ജയിക്കാൻ ഏത് ഗ്രേഡ് നേടണം? അറിയാം എസ്എസ്എൽസി ഫലത്തിൻ്റെ ഗ്രേഡിങ് രീതി
Published: 

07 May 2024 | 06:27 PM

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം നാളെ മെയ് എട്ടാം തീയതി പ്രഖ്യാപിക്കുകയാണ്. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം എല്ലാവർക്കും തങ്ങളുടെ ഫലം അടങ്ങുന്ന മാർക്ക് ലിസ്റ്റ് ലഭിക്കുന്നതാണ്. ഗ്രേഡിങ് സംവിധാനത്തിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ ഫലം പുറത്ത് വിടുന്നത്.

എ പ്ലസ് മുതൽ ഇ വരെയാണ് ഓരോ വിഷയങ്ങൾക്കും വിദ്യാർഥികൾക്ക് മാർക്ക് അടിസ്ഥനത്തിൽ ഗ്രേഡ് ലഭിക്കുക. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടാൻ ഒരു വിദ്യാർഥി ഏറ്റവും കുറഞ്ഞത് കരസ്ഥമാക്കേണ്ട് ഡി+ ഗ്രേഡാണ്. അതായക് 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്നവർ. എ+ പ്ലസാണ് ഏറ്റവും ഉയർന്ന ഗ്രേഡ്. 90 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്നവർക്കാണ് എ+ പ്ലസ് ഗ്രേഡ് ലഭിക്കുക. ഡി, ഇ ഗ്രേഡ് നേടുന്നവർക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനാകില്ല.

എസ്എസ്എൽസി ഗ്രേഡങ് രീതി

എ+ ഗ്രേഡ്-90 മുതൽ 100 ശതമാനം വരെയുള്ള മാർക്ക്

എ ഗ്രേഡ് – 80 മുതൽ 89 ശതമാനം വരെയുള്ള മാർക്ക്

ബി+ ഗ്രേഡ് – 70 മുതൽ 79 ശതമാനം വരെയുള്ള മാർക്ക്

ബി ഗ്രേഡ് – 60 മുതൽ 69 ശതമാനം വരെയുള്ള മാർക്ക്

സി+ ഗ്രേഡ് – 50 മുതൽ 59 ശതമാനം വരെയുള്ളമാർക്ക്

സി ഗ്രേഡ് – 40 മുതൽ 49 ശതമാനം വരെയുള്ള മാർക്ക്

ഡി+ ഗ്രേഡ് : 30 മുതൽ 39 ശതമാനം വരെയുള്ള മാർക്ക്

D ഗ്രേഡ് : 20 മുതൽ 29 ശതമാനം വരെയുള്ള മാർക്ക് (തോറ്റു)

E ഗ്രേഡ് : 20 ശതമാനത്തിന് താഴെ മാർക്ക് (തോറ്റു)

നിങ്ങൾക്ക് എത്ര ശതമാനം വിജയമുണ്ടെന്ന് എങ്ങനെ കണക്ക് കൂട്ടാം?

ഗ്രേഡ് വെച്ച് നേരിട്ട് ഒരു വിദ്യാർഥിയുടെ വിജയത്തിൻ്റെ ശതമാനം കണക്ക് കൂട്ടാണ് സാധിക്കില്ല. ഇതിനായി ഗ്രേഡ് പോയിൻ്റുകൾ കൂട്ടി വേണം കണക്ക് കൂട്ടാൻ. അതിനാൽ ഓരോ ഗ്രേഡുകളുടെ ഗ്രേഡ് പോയിൻ്റുകൾ എത്രയാണെന്ന് പരിശോധിക്കാം.

എ+ ഗ്രേഡ്- 9 ഗ്രേഡ് പോയിൻ്റ്

എ ഗ്രേഡ് – 8 ഗ്രേഡ് പോയിൻ്റ്

ബി+ ഗ്രേഡ് – 7 ഗ്രേഡ് പോയിൻ്റ്

ബി ഗ്രേഡ് – 6 ഗ്രേഡ് പോയിൻ്റ്

സി+ ഗ്രേഡ് – 5 ഗ്രേഡ് പോയിൻ്റ്

സി ഗ്രേഡ് – 4 ഗ്രേഡ് പോയിൻ്റ്

ഡി+ ഗ്രേഡ് : 3 ഗ്രേഡ് പോയിൻ്റ്

ഡി ഗ്രേഡ് : 2 ഗ്രേഡ് പോയിൻ്റ്

ഇ ഗ്രേഡ് : 1 ഗ്രേഡ് പോയിൻ്റ്

നിങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡുകൾ എല്ലാം ചേർത്ത് ആകെ ഗ്രേഡ് പോയിൻ്റ് (ടിജിപി) എത്രയാണെന്ന് പരിശോധിക്കുക. ആ ടിജിപി X 100/90 എന്ന കണക്ക് കൂട്ടിയാൽ ആകെ നിങ്ങളുടെ വിജയത്തിൻ്റെ ശതമാനം എത്രയാണെന്ന് അറിയാൻ സാധിക്കും.

ഇപ്രാവിശ്യം 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്നത്. ഇതിൽ 2,17, 525 പേർ ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ്. 70 ക്യാമ്പുകളിലായിട്ട് രണ്ടാഴ്ചകൊണ്ടാണ് എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയാക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഗ്രേസ് മാർക്ക് സംബന്ധിച്ചുള്ള പരീക്ഷ ഭവൻ്റെ നടപടികളും പൂർത്തിയാക്കിയതായിട്ടും മന്ത്രി വ്യക്തമാക്കി.

എസ്എൽഎസി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

മൂന്ന് മണിക്ക് വാർത്തസമ്മേളനത്തിലൂടെ മന്ത്രി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം നാല് മണിയോടെയാണ് വിദ്യാർഥികൾക്ക് എല്ലാവർക്കും തങ്ങളുടെ സ്കോർ ഷീറ്റ് ലഭിക്കുക. ഇതിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന ഈ വെബ്സൈറ്റുകളിൽ പ്രവേശിച്ചാൽ മതി:

1. www.prd.kerala.gov.in

2. www.result.kerala.gov.in

3. www.examresults.kerala.gov.in

4. https://sslcexam.kerala.gov.in

5. www.results.kite.kerala.gov.in

6. https://pareekshabhavan.kerala.gov.in

ഈ വെബ്സൈറ്റുകൾക്ക് പുറമെ പിആർഡിയുടെ PRD Live മൊബൈൽ ആപ്പിലും എസ്എസ്എൽസി ഫലം ലഭ്യമാകും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ