Kerala SSLC Result 2025 : മുന്നോട്ട് കുതിക്കുന്ന എസ്എസ്എല്‍സി വിജയശതമാനം; 10 വര്‍ഷത്തെ ട്രെന്‍ഡ് അതിശയിപ്പിക്കുന്നത്‌

Kerala SSLC Result Last Ten Years Winning Percentage: 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മാർച്ച് മൂന്നിന് ആരംഭിച്ച പരീക്ഷ 26ന് അവസാനിച്ചു. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപില്‍ ഒമ്പത് ഇടത്തും, ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

Kerala SSLC Result 2025 : മുന്നോട്ട് കുതിക്കുന്ന എസ്എസ്എല്‍സി വിജയശതമാനം; 10 വര്‍ഷത്തെ ട്രെന്‍ഡ് അതിശയിപ്പിക്കുന്നത്‌

പ്രതീകാത്മക ചിത്രം

Published: 

03 May 2025 | 10:43 AM

വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ഒമ്പതിന് പുറത്തുവിടും. അടുത്തിടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമീപവര്‍ഷങ്ങളില്‍ ഉയര്‍ന്ന വിജശതമാനമാണ് എസ്എസ്എല്‍സിക്ക് രേഖപ്പെടുത്തിയിരുന്നത്. ആ ട്രെന്‍ഡ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുമോയെന്നതിലാണ് ആകാംക്ഷ. 2023ലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയ 99.7 ശതമാനം കുട്ടികളും അന്ന് വിജയിച്ചു. 2024ലും വിജയശതമാനം ഉയര്‍ന്ന് നിന്നെങ്കിലും അന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 99.69 ശതമാനം പേരാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്. 2021ന് ശേഷം 99 ശതമാനത്തില്‍ കുറവ് വിജയശതമാനം രേഖപ്പെടുത്തിയിട്ടില്ല. ഇത്തവണയും 99 ശതമാനത്തില്‍ കൂടുതല്‍ വിജയശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

2023-ൽ ആകെ 4,19,128 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.2022ല്‍ പരീക്ഷ എഴുതിയവരില്‍ 99.26 ശതമാനം പേരും വിജയിച്ചു. 2021ലെ വിജയശതമാനം 99.47 ആയിരുന്നു. ആ വര്‍ഷം 422226 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 2020ല്‍ പരീക്ഷ എഴുതിയവരില്‍ 98.82 ശതമാനം പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 2019ല്‍ 98.11 ശതമാനം പേരാണ് യോഗ്യത നേടിയത്. ആ വര്‍ഷം 37334 പേര്‍ എ പ്ലസ് നേടി.

97.84 ആയിരുന്നു 2018ലെ വിജയശതമാനം. 2017ല്‍ 95.98 ശതമാനം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി ആദ്യ ശ്രമത്തില്‍ വിജയിച്ചു. 437156 വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷ എഴുതിയത്. 2016ല്‍ 96.59% പേരും, 2015ല്‍ 97.99% വിദ്യാര്‍ത്ഥികളും യോഗ്യത നേടി.

കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിജയശതമാനം

  1. 2024: 99.69
  2. 2023: 99.7
  3. 2022: 99.26
  4. 2021: 99.47
  5. 2020: 98.82
  6. 2019: 98.11
  7. 2018: 97.84
  8. 2017: 95.98
  9. 2016: 96.59
  10. 2015: 97.99

Read Also: Kerala SSLC, Plus Two Result 2025: എസ്എസ്എൽസി, പ്ലസ് ടുക്കാർക്ക് ഇത്തവണ ഗ്രേസ് മാർക്ക് എത്ര?

ഇത്തവണ 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മാർച്ച് മൂന്നിന് ആരംഭിച്ച പരീക്ഷ 26ന് അവസാനിച്ചു. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപില്‍ ഒമ്പത് ഇടത്തും, ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.

72 കേന്ദ്രീകൃത ക്യാമ്പുകള്‍ മൂല്യനിര്‍ണയത്തിന് ഒരുക്കിയിരുന്നു. ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ചു. അതേസമയം, പ്ലസ്ടു പരീക്ഷാഫലം എന്ന് വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ടും വൈകുകയാണ്. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് മെയ് ആദ്യ വാരം ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ