AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2025 : ഫലപ്രഖ്യാപനം 3 മണിക്ക്, പക്ഷെ ഫലം പുറത്ത് വരുന്നതോ? എസ്എസ്എൽസി ഫലം എപ്പോൾ, എവിടെ അറിയാം?

Kerala SSLC Result 2025 Websites Links : ഇന്ന് മെയ് ഒമ്പതാം തീയതി ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുക.

Kerala SSLC Result 2025 : ഫലപ്രഖ്യാപനം 3 മണിക്ക്, പക്ഷെ ഫലം പുറത്ത് വരുന്നതോ? എസ്എസ്എൽസി ഫലം എപ്പോൾ, എവിടെ അറിയാം?
ExamImage Credit source: PTI
jenish-thomas
Jenish Thomas | Published: 09 May 2025 14:40 PM

2024-25 വർഷത്തെ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം ഇന്ന് മെയ് ഒമ്പതാം തീയതി പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രത്യേക വാർത്തസമ്മേളനം വിളിച്ചു ചേർത്താണ് ഫലപ്രഖ്യാപനം നടത്തുക. ഏപ്രിൽ ആദ്യ വാരത്തിൽ ആരംഭിച്ച് എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 27 ഓടെ അവസാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ടാബുലേഷൻ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നത്. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലം ഇന്നറിയാം.

എസ്എസ്എൽസി ഫലം എപ്പോൾ ലഭിക്കും?

മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുമെങ്കിലും വിദ്യാർഥികൾക്ക് ഫലം ലഭിക്കില്ല. ഫലഫ്രഖ്യാപനത്തിനായിട്ടുള്ള വാർത്തസമ്മേളനം പൂർത്തിയായതിന് ശേഷം വൈകിട്ട് നാല് മണിയോടെയാണ് വിദ്യാർഥികൾക്ക് തങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് എത്രയാണെന്ന് അറിയാൻ സാധിക്കൂ. വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ലിങ്കുകൾ വഴി വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം അറിയാൻ സാധിക്കും.

ALSO READ : Kerala SSLC Result 2025: എസ്എസ്എൽസി ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് വേണോ?

എസ്എസ്എൽസി ഫലം ഈ വെബ്സൈറ്റുകളിലൂടെ അറിയാൻ സാധിക്കും

  1. https://pareekshabhavan.kerala.gov.in
  2. https://kbpe.kerala.gov.in
  3. https://results.digilocker.kerala.gov.in
  4. https://sslcexam.kerala.gov.in
  5. https://prd.kerala.gov.in
  6. https://results.kerala.gov.in
  7. https://examresults.kerala.gov.in
  8. https://results.kite.kerala.gov.in

വെബ്സൈറ്റുകൾക്ക് പുറമെ പിആർഡി ലൈവ് (PRD LIVE) സഫലം 2025 (SAPHALAM 2025) എന്നീ ആപ്ലിക്കേഷൻ വഴിയും എസ്എസ്എൽസി ഫലം അറിയാൻ സാധിക്കും.

എസ്എസ്എൽസി ഫലം എങ്ങനെ അറിയാം? (How To Check SSLC Result)

  1. മുകളിൽ നിർദേശിച്ചിരിക്കുന്ന ഏതെങ്കിലും വെബൈസ്റ്റിൽ പ്രവേശിക്കുക
  2. തുടർന്ന് ആപ്ലിക്കേഷൻ നമ്പരും, ജനനതീയതിയും ക്യാപ്ചെ കോഡും കൃത്യമായി നൽകുക
  3. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫലം പരിശോധിക്കുക

ഭാവി ആവശ്യങ്ങൾക്കായി എസ്എസ്എൽസി ഫലത്തിൻ്റെ മാർക്ക് ഷീറ്റ് കരുതിവെക്കുക