Kochi Metro Rail Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? എങ്കിൽ 1,40,000 വരെ ശമ്പളത്തോടെ ജോലി നേടാം; കൊച്ചി മെട്രോയിൽ അവസരം

Kochi Metro Rail Recruitment 2025 Notification Out: താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2025 മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ ആകെ മൂന്ന് ഒഴിവുകളാണുള്ളത്.

Kochi Metro Rail Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? എങ്കിൽ 1,40,000 വരെ ശമ്പളത്തോടെ ജോലി നേടാം; കൊച്ചി മെട്രോയിൽ അവസരം

Kochi Metro

Updated On: 

14 Mar 2025 | 06:57 PM

കൊച്ചി മെട്രോയിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടാം. താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2025 മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ ആകെ മൂന്ന് ഒഴിവുകളാണുള്ളത്. അപേക്ഷകർക്കുള്ള ഉയർന്ന പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത് 32 വയസാണ്. അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തിൽ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് / ബി.ഇ ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അപേക്ഷക‍ർക്ക് അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവില്‍ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ സൈറ്റ് മേല്‍നോട്ടത്തിലും ബില്‍ തയ്യാറാക്കലിലും കരാര്‍ മാനേജ്മെന്റിലും അറിവ്, അതുമല്ലെങ്കിൽ സമുദ്ര / കടല്‍ത്തീര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (ഡ്രെഡ്ജിംഗ്, നാവിഗേഷന്‍ ചാനല്‍ വികസനം) എന്നിവയില്‍ പരിചയം എന്നിവ ഉണ്ടായിരിക്കണം.

എഴുത്ത് പരീക്ഷ / ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ മാത്രമേ പരീക്ഷയ്ക്ക് വിളിക്കുകയുള്ളൂ. കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴിയായിരിക്കും അറിയിപ്പുകൾ വരിക. അപേക്ഷകരുമായി മറ്റൊരു തരത്തിലുള്ള ആശയവിനിമയ മാർഗങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 രൂപ മുതൽ 1,40,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

ALSO READ: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്

കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫാക്സ്, ഇ-മെയിൽ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സമയ പരിധിയ്ക്ക് ശേഷം അയയ്ക്കുന്നതോ ആവശ്യമായ രേഖകളില്ലാതെ അയയ്ക്കുന്നതോ ആയ അപേക്ഷകളും പരിഗണിക്കില്ല. കൂടുതൽ വിശദാംശങ്ങൾക്ക് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • കൊച്ചി മെട്രോ റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kochimetro.org. സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘കരിയേഴ്സ്’ തിരഞ്ഞെടുത്ത് ‘ജോബ്സ് @ കെഎംആർഎൽ’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇനി ‘എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട്’ എന്നതിന് നേരെയുള്ള ‘അപ്ലൈ നൗ’ എന്നത് തിരഞ്ഞെടുക്കുക.
  • തുടർന്ന് സൈൻ അപ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • ഇനി അപേക്ഷ സമർപ്പിച്ച് ഭാവി ആവശ്യങ്ങൾക്കായി ഫോമിന്റെ ഒരു പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ