Nirmithi Kendra Recruitment 2025: കൊല്ലം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാകാം; 60,000 രൂപ ശമ്പളം

Kollam District Nirmithi Kendra Recruitment 2025: കൊല്ലം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി & പ്രോജക്ട് മാനേജർ തസ്തികയില്‍ അവസരം. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം

Nirmithi Kendra Recruitment 2025: കൊല്ലം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാകാം; 60,000 രൂപ ശമ്പളം

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം

Published: 

10 Nov 2025 | 05:03 PM

കൊല്ലം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി & പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. കൊല്ലം ജില്ലാ നിർമ്മിതി കേന്ദ്രത്തിനു വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിഎംഡിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. നവംബര്‍ 22 വരെ അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. സിവിൽ എഞ്ചിനീയറിംഗിൽ ബിടെക്, എംടെക് യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം. എംബിഎ ഉണ്ടെങ്കില്‍ അഭിലഷണീയം.

സമാനമായ തസ്തികയിൽ 5 വർഷത്തിൽ കൂടുതൽ പരിചയം വേണം. കമ്മ്യൂണിക്കേഷന്‍, ഓര്‍ഗനൈസേഷണല്‍, പ്രോജക്ട് മാനേജ്‌മെന്റ് സ്‌കില്ലുകളുണ്ടാകണം. 36 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 60,000 രൂപയാണ് പ്രതിമാസ വേതനം.

അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിവയില്‍ പിന്തുണ നല്‍കുകയാണ് ഒരു ഉത്തരവാദിത്തം. പദ്ധതികൾ രൂപീകരണം മുതൽ നടപ്പിലാക്കൽ വരെ കൈകാര്യം ചെയ്യുക, മീറ്റിങുകള്‍ ഏകോപിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുക, പ്രോജക്ട് മാനേജ്മെന്റ് ഡെവലപ്‌മെന്റ്‌, ബജറ്റിനുള്ളിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് ഉത്തരവാദിത്തങ്ങള്‍.

Also Read: UPSC Admit Card 2025: യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം

അപേക്ഷിക്കേണ്ടത് എങ്ങനെ?

സിഎംഡിയുടെ cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. ഉദ്യോഗാര്‍ത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം.

ഉദ്യോഗാര്‍ത്ഥി വെള്ളക്കടലാസിൽ ഒപ്പ് രേഖപ്പെടുത്തി, അത് സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോ, ഒപ്പ് എന്നിവയുടെ സൈസ് എത്രയായിരിക്കണമെന്ന് നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിട്ടുണ്ട്. അപൂർണ്ണമായ അപേക്ഷാ ഫോം നിരസിക്കുന്നതാണ്.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്