AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Holiday in Alappuzha: ഈ ജില്ലയ്ക്ക് ഇന്ന് അവധി; സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിക്കില്ല

Mannarasala Aayilyam School Holiday: നാഗരാജാവും സര്‍പ്പയക്ഷിയുമാണ് മണ്ണാറശാലയിലെ പ്രധാന മൂര്‍ത്തികള്‍. തുലാം മാസത്തിലെ ആയില്യം നാളിലാണ് മണ്ണാറശാലയില്‍ ആയില്യ മഹോത്സവം നടക്കുന്നത്.

Holiday in Alappuzha: ഈ ജില്ലയ്ക്ക് ഇന്ന് അവധി; സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിക്കില്ല
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 12 Nov 2025 06:58 AM

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ തീരുമാനിച്ചത് പ്രകാരം നടക്കുമെന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കി.

നാഗരാജാവും സര്‍പ്പയക്ഷിയുമാണ് മണ്ണാറശാലയിലെ പ്രധാന മൂര്‍ത്തികള്‍. തുലാം മാസത്തിലെ ആയില്യം നാളിലാണ് മണ്ണാറശാലയില്‍ ആയില്യ മഹോത്സവം നടക്കുന്നത്. ആയില്യ പൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ഈ ദിവസം ചാര്‍ത്തുക.

രാവിലെ 9 മണി മുതല്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ സാവിത്രി അന്തര്‍ജനം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. ഉച്ചപൂജ കഴിയുന്നതോടെ കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജ നടത്തുന്നതിനായി നാഗപത്മക്കളം ഒരുക്കും.

കളം പൂര്‍ത്തിയായതിന് ശേഷം വലിയമ്മ സാവിത്രി തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ നടത്തിയതിന് ശേഷം ആയില്യം എഴുന്നള്ളത്ത് ഉണ്ടാകും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിന് ശേഷം വലിയമ്മയുടെ നേതൃത്വത്തില്‍ ആയില്യം പൂജ നടക്കും.

Also Read: Holiday in Alappuzha: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല

നൂറുംപാലും, ഗുരുതി, തട്ടിന്മേല്‍ നൂറുംപാലും ഉള്‍പ്പെടെയുള്ള ആയില്യ പൂജകളാണ് നടക്കുക. ഈ പൂജകള്‍ക്ക് ശേഷം വലിയമ്മയുടെ അനുമതിയോടെ കുടുംബ കാരണവര്‍ നടത്തുന്ന തട്ടിന്മേല്‍ നൂറുംപാലും ഏറെ വിശേഷമാണ്. ഇതിന് ശേഷം വലിയമ്മയുടെ ആചാരപൂര്‍ണമായ ക്ഷേത്രദര്‍ശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങള്‍ അവസാനിക്കും.