Marie Curie Scholarship: 90 ലക്ഷത്തിന്റെ മേരിക്യൂറി സ്കോളർഷിപ് ഇത്തവണ കേരളത്തിലേക്ക്…അഭിമാനമായി കൽപറ്റക്കാരി മാളവിക

Malayali student from Wayanad, wins Marie-curie scholarship: കണ്ണൂർ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ മാളവികയുടെ ബിരുദ പഠനം സുൽത്താൻ ബത്തേരി സെയ്ന്റ് മേരീസ് കോളേജിലായിരുന്നു.

Marie Curie Scholarship: 90 ലക്ഷത്തിന്റെ മേരിക്യൂറി സ്കോളർഷിപ് ഇത്തവണ കേരളത്തിലേക്ക്...അഭിമാനമായി കൽപറ്റക്കാരി മാളവിക

Malavika (Image : Social Media)

Published: 

01 Nov 2024 | 10:17 AM

കല്പറ്റ: ശാസ്ത്ര മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതമാണ് മേരി ക്യൂറി ഗവേഷണ സ്കോളർഷിപ്പ്. അന്താരാഷ്ട്ര തലത്തിലുള്ള ഈ സ്കോളർഷിപ്പിനു ഇത്തവണ അർഹയായിരിക്കുന്നത് ഒരു ഇന്ത്യക്കാരിയാണ് അതിലുപരി ഒരു മലയാളി ആണ്.

90 ലക്ഷം രൂപയുടെ ഈ സ്കോളർഷിപ്പ് നേടിയിരിക്കുന്നത് വയനാട്ടിലെ കൽപ്പറ്റ സ്വദേശിന് എം.എൻ. മാളവികയാണ്. പഠന മികവിനാണ് മാളവികയ്ക്ക് ഈ സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്. ഗ്രീസിലെ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ സോഫ്റ്റ് മാറ്റർ ഫിസിക്സാണ് മാളവികയുടെ ഗവേഷണമേഖല. സ്‌ട്രക്ച്ചർ ആൻഡ് ലേസർ (ഐ.ഇ.എസ്.എൽ.) വിഷയത്തിലാണ് അവർ ഗവേഷണം ചെയ്യുന്നത്.

 

സ്കോളർഷിപ്പിന്റെ വഴി

 

കൊളോഡിയൽ ജെല്ലുകളുടെ സ്വഭാവം മനസ്സിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള വഴി തിരയുകയാണ് മാളവിക തന്റെ ​ഗവേഷണത്തിലൂടെ. ഗ്രീസിലെ ക്രീറ്റിലുള്ള ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ ഇവർക്ക് പ്രവേശനം ലഭിച്ചു. അക്കാദമിക മികവിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ലഭിച്ച വ്യക്തിഗത സ്കോറാണ് മാളവികയെ സ്കോളർഷിപ്പിന് അർഷയാക്കിയത്.

ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ഡൽഹിയിലെത്തിയപ്പോഴാണ് ഇവർ ആദ്യമായി മേരി ക്യൂറി സ്കോളർഷിപ്പിനെക്കുറിച്ച് കേൾക്കുന്നത്. താൽപര്യം തോന്നി കൂടുതൽ അന്വേഷിച്ചപ്പോൾ നേടണം എന്ന ആ​ഗ്രഹം കഠിനമായി തോന്നി. അന്നു മുതൽ ഇത് നേടിയെടുക്കാൻ ശ്രമം തുടങ്ങുകയായിരുന്നു.

ALSO READ – ഐബിപിഎസ് അഡ്മിറ്റ് കാർഡ് എത്തി, പരീക്ഷ നവംബറിൽ, ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ…

പുണെയിലെ സി.എസ്.ഐ.ആർ. നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ പ്രോജക്ട് അസോസിയേറ്റ് ആയിരിക്കെയാണ് മേരി ക്യൂറി സ്കോളർഷിപ്പ് ലഭിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ മാളവികയുടെ ബിരുദ പഠനം സുൽത്താൻ ബത്തേരി സെയ്ന്റ് മേരീസ് കോളേജിലായിരുന്നു. 10-ാം ക്ലാസുവരെ കല്പറ്റ സെയ്ന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്.

പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു. റിട്ട. കെ.എസ്.ഇ.ബി. സബ് എൻജിനിയർ പിണങ്ങോട് മേക്കാട്ടില്ലത്ത് നാരായണന്റെയും അധ്യാപികയായ എൻ.ബി. സുനിതയുടെയും മകളാണ്. സഹോദരി എം.എൻ. കൃഷ്ണ മംഗലാപുരത്ത് എം.എസ് സി. സൈക്കോളജി പഠിക്കുന്നു.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ