NCERT Recruitment 2025: പരീക്ഷയില്ലാതെ 60,000 വരെ ശമ്പളത്തോടെ ജോലി നേടാം; എൻസിഇആർടിയിൽ ഒഴിവുകൾ, ഇന്ന് തന്നെ അപേക്ഷിക്കൂ

NCERT Recruitment 2025 for Non Academic Posts in Media Production Division: അപേക്ഷകർ 21നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

NCERT Recruitment 2025: പരീക്ഷയില്ലാതെ 60,000 വരെ ശമ്പളത്തോടെ ജോലി നേടാം; എൻസിഇആർടിയിൽ ഒഴിവുകൾ, ഇന്ന് തന്നെ അപേക്ഷിക്കൂ

പ്രതീകാത്മക ചിത്രം

Updated On: 

12 Mar 2025 | 04:10 PM

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) മീഡിയ പ്രൊഡക്ഷൻ ഡിവിഷനിലെ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആങ്കർ, ഗ്രാഫിക് അസിസ്റ്റന്റ്/ആർട്ടിസ്റ്റ്, പ്രൊഡക്ഷൻ അസിസ്റ്റന്റ് (വീഡിയോ ആൻഡ് ഓഡിയോ), വീഡിയോ എഡിറ്റർ, സൗണ്ട് റെക്കോർഡിസ്റ്റ്, ക്യാമറപേഴ്‌സൺ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എൻസിഇആർടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അറിയിപ്പ് വിശദമായി പരിശോധിക്കുക.

അപേക്ഷകർ 21നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടാതെ, പ്രസിദ്ധീകരിച്ചതോ എഴുതിയതോ ആയ കൃതികൾ, കലാസൃഷ്ടികൾ, മൾട്ടിമീഡിയ, ഗ്രാഫിക്സ്, ആനിമേഷൻ, എഡിറ്റിംഗ്, ഓഡിയോ/വീഡിയോകൾ, പരസ്യങ്ങൾ, പ്രൊമോകൾ, ജിംഗിളുകൾ, ഡിജിറ്റൽ പുസ്തകങ്ങൾ, വിവർത്തനം, ജേണലുകൾ, തീസിസ്/ഡിസർട്ടേഷനുകൾ, മാസികകൾ, പോർട്ടൽ ലിങ്കുകൾ, മൊബൈൽ ആപ്പ് സ്റ്റോർ ലിങ്കുകൾ തുടങ്ങിവയും അഭിമുഖ സമയത്ത് ഹരാജരാക്കണം.

2025 മാർച്ച് 17 മുതൽ 22 വരെയുള്ള തീയതികളിലായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (CIET), എൻസിഇആർടി ഓഫീസിലാണ് വാക്ക്-ഇൻ ഇൻ്റർവ്യൂവും നൈപുണ്യ പരിശോധനയും നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ എന്നിവ സഹിതം വേണം ഹാജരാകാൻ. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുക. പ്രതിദിനം 2,500 രൂപ വെച്ച് പ്രതിമാസം പരമാവധി 24 പ്രവൃത്തി ദിവസങ്ങൾക്ക് ശമ്പളം നൽകുന്നു. അതായത്, പ്രതിമാസം 60,000 രൂപ വരെ വരുമാനം ലഭിക്കും.

ALSO READ: ജെഇഇ മെയിൻ 2025 സെഷൻ 2 പരീക്ഷ ഏപ്രിൽ 2 മുതൽ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഉദ്യോഗാർത്ഥികൾ എൻസിഇആർടിയുടെ ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in സന്ദർശിച്ച്, അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം പരിശോധിക്കുക. ശേഷം ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോകോപ്പികൾ ഉൾപ്പെടെ ആവശ്യമായ രേഖകൾ തയാറാക്കി നിശ്ചിത തീയതിയിലും സമയത്തും സിഐഇടി, എൻസിഇആർടി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക.

വാക്ക്-ഇൻ ഇന്റർവ്യൂവിന്റെ തീയതികൾ:

ആങ്കർ: മാർച്ച് 17, 2025
പ്രൊഡക്ഷൻ അസിസ്റ്റന്റ് (വീഡിയോ & ഓഡിയോ): മാർച്ച് 18, 2025
വീഡിയോ എഡിറ്റർ: മാർച്ച് 19, 2025
സൗണ്ട് റെക്കോർഡിസ്റ്റ്: 2025 മാർച്ച് 20
ക്യാമറാമാൻ: മാർച്ച് 21, 2025
ഗ്രാഫിക് അസിസ്റ്റന്റ്/ആർട്ടിസ്റ്റ്: മാർച്ച് 22, 2025

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ