NEET PG 2025: നീറ്റ് പിജി 2025; പരീക്ഷാ തീയതി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം

NEET PG 2025 Exam Date: രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫോര്‍മാറ്റിലായിരിക്കും പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാനുള്ള അവസാന തീയതിയായി ജൂലൈ 31 ആണ് നിശ്ചയിച്ചിരിക്കുന്നത്.

NEET PG 2025: നീറ്റ് പിജി 2025; പരീക്ഷാ തീയതി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

18 Mar 2025 | 03:49 PM

നീറ്റ് പിജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജുവേറ്റ്) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എൻബിഇഎംഎസ്). ജൂൺ 15നാണ് നീറ്റ് പിജി പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫോര്‍മാറ്റിലായിരിക്കും പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാനുള്ള അവസാന തീയതിയായി ജൂലൈ 31 ആണ് നിശ്ചയിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഏപ്രിൽ മാസത്തോടെ നീറ്റ് പിജി 2025നായുള്ള രജിസ്‌ട്രേഷൻ പ്രകിയ ആരംഭിക്കുമെന്നാണ് വിവരം. ജനറൽ/ ഒബിസി വിഭാങ്ങൾക്ക് 3,500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 2,500 രൂപയുമാണ് ഫീസ്. നീറ്റ് പിജി പരീക്ഷയിലൂടെ ഓള്‍ ഇന്ത്യ ക്വാട്ട, സംസ്ഥാന ക്വാട്ട, ഡീംഡ്/ സെന്‍ട്രല്‍ സര്‍വകലാശാലകള്‍, സ്വകാര്യ കോളേജുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലായി 12,690 മാസ്റ്റര്‍ ഓഫ് സര്‍ജറി (എം എസ്), 24,360 ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എം ഡി), 922 പിജി ഡിപ്ലോമ സീറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്.

ALSO READ: ഇഗ്നോയുടെ വിദൂര പഠന, ഓൺലൈൻ പ്രോഗ്രാമുകൾ; അപേക്ഷിക്കാൻ ഇനിയും അവസരം; സമയപരിധി നീട്ടി

2025 മാർച്ച് 17നാണ് എൻബിഇഎംഎസ് ഔദ്യോഗിക വിജ്ഞാപനം പുറത്തുവിട്ടത്. ഇത്തവണത്തെ പരീക്ഷ രണ്ടു ഷിഫ്റ്റുകളായാണ് നടക്കുക. ജൂൺ 15ന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും, ഉച്ചയ്ക്ക് 3:30 മുതല്‍ വൈകുന്നേരം 7:00 വരെയുമാണ് പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബയോമെട്രിക് വെരിഫിക്കേഷനും ലോഗിൻ നടപടിക്രമങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾ നേരത്തെ പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ ബുള്ളറ്റിൻ natboard.edu.in എന്ന എൻബിഇഎംഎസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ അപ്‌ഡേറ്റുകളും വിശദാംശങ്ങളും വരും ആഴ്ചകളിൽ പ്രതീക്ഷിക്കാം.

നീറ്റ് പിജി 2025: പ്രധാന തീയതികൾ
•പരീക്ഷ തീയതി: ജൂൺ 15, 2025
• രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്: ഏപ്രിൽ 2025
• അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 മെയ് (മൂന്നാം വാരം)
• നീറ്റ് പിജി അഡ്മിറ്റ് കാർഡ്: 2025 ജൂൺ രണ്ടാം വാരം

Related Stories
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ