NEET UG 2025: നീറ്റ്​ യുജി പരീക്ഷ നാളെ; അപേക്ഷിച്ചത് 23 ലക്ഷം പേർ

NEET UG 2025 Exams Begins Tomorrow: രാജ്യത്തിന് അകത്തും പുറത്തുമായി 23 ലക്ഷം വിദ്യാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം 16 സിറ്റികളിലെ 362 പരീക്ഷ കേന്ദ്രങ്ങളിലായി 1.30 ലക്ഷത്തിൽ അധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

NEET UG 2025: നീറ്റ്​ യുജി പരീക്ഷ നാളെ; അപേക്ഷിച്ചത് 23 ലക്ഷം പേർ

പ്രതീകാത്മക ചിത്രം

Updated On: 

03 May 2025 18:28 PM

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) നാളെ (മെയ് 4) നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പരീക്ഷ. രാജ്യത്തിന് അകത്തും പുറത്തുമായി 23 ലക്ഷം വിദ്യാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം 16 സിറ്റികളിലെ 362 പരീക്ഷ കേന്ദ്രങ്ങളിലായി 1.30 ലക്ഷത്തിൽ അധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ജൂൺ 14നകം പരീക്ഷ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷങ്ങളിലാണ് പരീക്ഷ നടക്കുക. ഇതിൽ ഫിസിക്സിൽ നിന്നും കെമിസ്ട്രിയിൽ നിന്നും 45 ചോദ്യങ്ങൾ വീതവും, ബയോളജിയിൽ (ബോട്ടണി, സു വോളജി) നിന്ന് 90 ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക. ഓരോ ചോദ്യങ്ങൾക്കും നാല് മാർക്കാണ്. ഓരോ തെറ്റുത്തരങ്ങൾക്കും ഒരു മാർക്ക് കുറയ്ക്കും. ബുദ്ധിമുട്ടെന്ന് തോന്നുന്ന ചോദ്യങ്ങൾക്കായി അധിക സമയം ചെലവഴിക്കാതെ അറിയാവുന്ന ചോദ്യങ്ങൾ വേഗത്തിൽ ചെയ്തതിന് ശേഷം വിട്ടുപോയ ചോദ്യങ്ങളിലേക്ക് മടങ്ങി വരുക. 180 മിനിറ്റാണ് ആകെ പരീക്ഷ സമയം. ഈ സമയത്തിനുള്ളിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെങ്കിൽ ഒരു ചോദ്യത്തിന് ചെലവഴിക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റാണ്.

പരീക്ഷ സമയം പൂർത്തിയാകുന്നതിന് മുമ്പ് പരീക്ഷ ഹാളിൽ നിന്നും പുറത്തുപോകാൻ വിദ്യാർത്ഥികൾക്ക് അനുമതിയില്ല. പരീക്ഷ പൂർത്തിയായ ശേഷം ഇൻവിജിലേറ്ററുടെ നിർദേശ പ്രകാരം മാത്രമേ ഹാൾ വിടാൻ പാടുള്ളൂ. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. അഡ്മിറ്റ് കാർഡിന്റെ രണ്ടു വശവും പ്രിന്റൗട്ട് എടുത്ത് കൈയിൽ കരുതണം. ഒപ്പം സാധുവായ തിരിച്ചറിയൽ രേഖയും വേണം. ഇല്ലാത്തപക്ഷം പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.

ALSO READ: നീറ്റ് പരീക്ഷയ്ക്ക് ഷൂസിട്ട് പോകാമോ? എന്തൊക്കെ ധരിക്കാം?

കൈയിൽ കരുതേണ്ടത്:

  • അഡ്മിറ്റ്‌ കാർഡിന്റെ പ്രിന്റൗട്ട്.
  • ഹാജർ ഷീറ്റിൽ പതിക്കാനുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ.
  • അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്ത പ്രൊഫോർമയിൽ പതിക്കാനുള്ള പോസ്റ്റ് കാർഡ് വലുപ്പമുള്ള (4X6) കളർ ഫോട്ടോ.
  • സാധുവായ തിരിച്ചറിയൽ കാർഡ്. (പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി/ പാസ്പോർട്ട്/ആധാർ കാർഡ്/റേഷൻ കാർഡ്).

പരീക്ഷ കേന്ദ്രത്തിൽ വിലക്കുള്ളവ:

പെൻസിൽ ബോക്സ്, ഹാൻഡ് ബാഗ്, പഴ്സ്, പേപ്പറുകൾ, ഭക്ഷണ സാധനങ്ങൾ, മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, ഡോക്യു പെൻ, കാൽക്കുലേറ്റർ സഹിതമുള്ള ഇലക്ട്രോണിക് വാച്ച് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഹെൽത്ത്ബാൻഡ്, എടിഎം കാർഡ്, കമ്മലും മാലയും മുക്കുത്തിയും ഉൾപ്പെടെയുള്ള ആഭരണങ്ങളും മറ്റ് ലോഹ വസ്തു‌ക്കളും, ഭാരം കൂടിയതോ നീളൻ കൈകളോടെയോ ഉള്ള വസ്ത്രങ്ങൾ തുടങ്ങിയവ പരീക്ഷ കേന്ദ്രത്തിൽ അനുവദനീയമല്ല.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം