NEET-UG Exam: നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12നാണ് തുറക്കുക. 2 മണിക്ക് പരീക്ഷ ആരംഭിക്കും. എന്നാല്‍ ഒന്നര മണിക്കുശേഷം പരീക്ഷാ കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല.

NEET-UG Exam: നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

NEET UG 2024

Published: 

05 May 2024 10:04 AM

നീറ്റ് പരീക്ഷ ഇന്നാണ് നടക്കുന്നത്. പരീക്ഷയെ എങ്ങനെ ഭയക്കാതെ നേരിടാം എന്നത്‌
പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. പരീക്ഷയെ എങ്ങനെ ഭയക്കാതെ നല്ല സുഖമമായി എഴുതാം എന്ന് നോക്കാം.

പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12നാണ് തുറക്കുക. 2 മണിക്ക് പരീക്ഷ ആരംഭിക്കും. എന്നാല്‍ ഒന്നര മണിക്കുശേഷം പരീക്ഷാ കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല.

പരീക്ഷാ സമയം പൂര്‍ത്തിയാകും മുമ്പ് പരീക്ഷാ ഹാളില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കില്ല. അതായത് പരീക്ഷ സമയം പൂര്‍ത്തിയായാല്‍ മാത്രമേ ഹാളിനു പുറത്തിറങ്ങാനവു.

പരീക്ഷ എഴുതി കഴിഞ്ഞാലും ഇന്‍വിജിലേറ്ററുടെ നിര്‍ദേശമനുസരിച്ചു മാത്രമേ ഹാള്‍ വിടാന്‍ പാടുള്ളു. അഡ്മിറ്റ് കാര്‍ഡിനൊപ്പമുള്ള നിര്‍ദേശങ്ങള്‍ വായിച്ച് അവ മനസിലാക്കി പാലിക്കുക. മൂന്ന് പേജുള്ള അഡ്മിറ്റ് കാര്‍ഡ് പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് കയ്യില്‍ കരുതേണ്ടതുണ്ട്. പരീക്ഷ കേന്ദ്രം ഉള്‍പ്പെടെ വിവരങ്ങളും സാക്ഷ്യപ്രസ്താവനയും അടങ്ങിയതാണ് ആദ്യ പേജ്.

രണ്ടാമത്തെ പേജില്‍ പോസ്റ്റ് കാര്‍ഡ് സൈസിലുള്ള ഫോട്ടോ പതിക്കണം. മൂന്നാമത്തെ പേജിലാണ് പരീക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളുണ്ടാവുക. പരീക്ഷ കഴിഞ്ഞാലും അഡ്മിറ്റ് കാര്‍ഡ് സൂക്ഷിച്ച് വെക്കണം. കോഴ്‌സിന്റെ പ്രവേശന സമയത്ത് ഇത് ആവശ്യമായി വരും.

പരീക്ഷാകേന്ദ്രത്തിലേക്കുള്ള ദൂരം, വഴി എന്നിവ കൃത്യമായി മനസിലാക്കേണ്ടതാണ്. സമയക്രമം അത്രയും പ്രധാനമാണ് പരീക്ഷക്ക്. മതപരമായ വസ്ത്രം ധരിക്കുന്നവര്‍ പരിശോധനക്കായി നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തേണ്ടതുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ദേഹപരിശോധനക്ക് ശേഷമായിരിക്കും പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശിപ്പിക്കുക.

വെള്ളക്കുപ്പി, ഹാജര്‍ ഷീറ്റില്‍ പതിക്കാനുള്ള ഫോട്ടോ, പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച സത്യപ്രസ്താവന സഹിതമുള്ള പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, സ്‌ക്രൈബ് രേഖകള്‍ എന്നിവ മാത്രമാണ് പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക. പേന പരീക്ഷ കേന്ദ്രത്തില്‍നിന്ന് നല്‍കും.

ഫോട്ടോ ഉള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി., പാസ്പോര്‍ട്ട്, പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് , സര്‍ക്കാര്‍ നല്‍കിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ എന്നിവ പരീക്ഷ കേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനായി അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഫോട്ടോയുടെ ഒരു പകര്‍പ്പ് കൊണ്ടുപോകണം.

പരീക്ഷ ബുക്ക്‌ലെറ്റില്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ റഫ് വര്‍ക്കുകള്‍ പാടുള്ളൂ. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തില്ല. ഒഎംആര്‍ ഷീറ്റ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ രേഖപ്പെടുത്തലുകള്‍ ഒന്നും അതില്‍ പാടില്ല. അതില്‍ പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിക്കണം. ഇത് മൂല്യ നിര്‍ണയത്തെ ബാധിക്കും. പരീക്ഷ കഴിഞ്ഞാല്‍ ഒ.എം.ആര്‍ ഷീറ്റ് നിര്‍ബന്ധമായും തിരികെ ഏല്‍പിക്കണം. ബുക്കറ്റ്ലെറ്റ് കൈവശംവെക്കം.

 

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ