Kerala 8th Standard Valuation : ഓൾപാസ് ഒന്നും ഇനിയില്ല; ഇത്തവണ പാസാകാത്ത എട്ടാം ക്ലാസുകാർക്ക് സേ പരീക്ഷ ഉണ്ട്

SAY Exam For 8th Standard In Kerala Education Board : ഏറ്റവും കുറഞ്ഞത് ഒരു വിഷയത്തിന് 30 ശതമാനം മാർക്ക് നേടി വേണം പാസാകേണ്ടത്. ഏപ്രിൽ ആദ്യ വാരം എട്ടാം ക്ലാസുകാരുടെ ഫലം പുറത്ത് വിടും

Kerala 8th Standard Valuation : ഓൾപാസ് ഒന്നും ഇനിയില്ല; ഇത്തവണ പാസാകാത്ത എട്ടാം ക്ലാസുകാർക്ക് സേ പരീക്ഷ ഉണ്ട്

SAY Exam

Published: 

23 Mar 2025 20:06 PM

തിരുവനന്തപുരം : ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഓൾ പാസ് സമ്പ്രദായം നിർത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. വാർഷിക പരീക്ഷയിൽ ഏറ്റവും കുറഞ്ഞത് 30 ശതമാനം പോലും നേടാൻ സാധിക്കാത്ത വിദ്യാർഥികൾ സേ പരീക്ഷ എഴുതണം. ഏപ്രിൽ ആദ്യ വാരത്തോടെ ഫലം പുറപ്പെടുവിച്ച് നിശ്ചിത മാർക്ക് നേടാൻ സാധിക്കാത്ത വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക ക്ലാസ് നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന് വകുപ്പുതല-അധ്യാപക സംഘടന ചർച്ചയിൽ ധാരണയായി. ഏപ്രിൽ 25 മുതൽ എട്ടാം ക്ലാസുകാർക്കുള് സേ പരീക്ഷ നടപ്പിലാക്കും.

ഈ വർഷം എട്ടാം ക്ലാസുകാർക്കും അടുത്ത അധ്യയന വർഷം ഒമ്പതാം ക്ലാസിലും തുടർന്ന് എസ്എസ്എൽസിക്കും മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഏപ്രിൽ നാലിന് മുമ്പ് എട്ടാം ക്ലാസുകാരുടെ ഫലം പുറപ്പെടുവിക്കും. തുടർന്ന് മിനിമം മാർക്ക് നേടാത്ത വിദ്യാർഥികളെ കണ്ടെത്തി ഏപ്രിൽ എട്ട് മുതൽ 24-ാം തീയതി വരെ പ്രത്യേക ക്ലാസ് നൽകും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാകും ക്ലാസ്. എപ്രിൽ 25 മുതൽ 28-ാം തീയതി വരെ നടത്തുന്ന സേ പരീക്ഷയുടെ ഫലം 30 പ്രഖ്യാപിക്കും.

ALSO READ : Plus One Question Paper Mistake: ഇതെല്ലാം ആരുടെ തെറ്റ്?; ഫിസിക്സ് ചോദ്യക്കടലാസിലും അക്ഷരതെറ്റുകളൂടെ കൂമ്പാരം

എല്ലാവരെയും പാസാക്കി വിടുന്ന ഓൾപാസ് സമ്പ്രദായം കേരളത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൻ്റെ നിലവാരം കുറയ്ക്കുമെന്നെന്നായിരുന്നു പൊതുതലത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നത്. തുടർന്നാണ് ഓഗസ്റ്റിൽ എട്ടാം ക്ലാസുകാർക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുറഞ്ഞ മാർക്ക് സമ്പ്രദായം ഏർപ്പെടുത്തിയത്. നിലവിഷ എല്ലാ വിഷയങ്ങൾക്കും കൂടി 30 ശതമാനം മാർക്ക് മതി പാസ് ആവാൻ. അടുത്ത അധ്യയന വർഷം മുതൽ ഓരോ വിഷയങ്ങൾക്കും 30 ശതമാനം ലഭിച്ചാലേ പാസ് ആവുകയുള്ളൂ. 30 ശതമാനം മിനിമം മാർക്ക് എന്ന നിർദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ട് വെച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും