Human Trafficking: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നോർക്ക

Norka Warning Against Human Trafficking Scams: തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാന്മാർ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

Human Trafficking: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നോർക്ക

Representational Image

Updated On: 

23 Dec 2024 | 12:18 AM

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് വ്യാപകമാകുന്ന സാചര്യത്തിൽ വ്യാജ ജോലികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നോർക്ക. തെക്കു കിഴക്കൻ രാജ്യങ്ങളെ കേന്ദ്രീകരിച്ച് വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷിക്കുന്നവർ വീഴരുതെന്നാണ് നോർക്കയുടെ നിർദേശം. തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാന്മാർ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിങ്, ഷെയർ മാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ എന്നിവർ മുഖേനയാണ് തൊഴിൽ അന്വേഷിക്കുന്നവരെ കെണിയിൽ വീഴ്ത്തുന്നത്. ഇതിന് പുറമെ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയും ഏജന്റുമാർ മുഖേനയും ആളുകളെ കെണിയിൽ വീഴ്ത്തുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങൾ ടെലികോളർ, ഡാറ്റാ എൻട്രി, തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിങ്, റിട്ടേൺ എയർ ടിക്കറ്റുകൾ, വീസ സൗകര്യവും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമെ, സ്ഥാപനങ്ങളിൽ നിന്നെന്ന വ്യാജേന ലളിതമായ അഭിമുഖവും, ടൈപ്പിംഗ് ടെസ്റ്റും ഓൺലൈനായും, ഓഫ്‌ലൈനായും നടത്തിയാണ് റിക്രൂട്മെന്റ് പൂർത്തിയാക്കുന്നത്.

ഇത്തരത്തിൽ കെണിയിൽപ്പെടുന്ന ആളുകളെ നിയമവിരുദ്ധമായി തായ്‌ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും, കംബോഡിയ, മ്യാന്മാർ, വിയറ്റ്‌നാം തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും എത്തിക്കുന്നു. തുടർന്ന്, ഇവരെ ബന്ദികളാക്കിയ ശേഷമാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള നിയവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഇവരെ ഉപയോഗിക്കുന്നത്. ഇത് കൂടാതെ, ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ഇവരെ കൊണ്ട് ചെയ്യിപ്പിക്കുന്നു. ഇത്തരം കെണിയിൽ പെടുന്നവർ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നു. ഇതുപോലെ കെണിയിൽ അകപ്പെട്ട നിരവധി പേരെ ഇന്ത്യൻ എംബസികൾ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുമുണ്ട്.

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വീസ ഓൺ അറൈവൽ തൊഴിൽ അനുവദിക്കുന്നില്ല എന്ന് മാത്രമല്ല ഇത്തരം വീസകളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിലെ അധികാരികൾ വർക്ക് പെർമിറ്റ് നൽകില്ല. തൊഴിൽ ആവശ്യത്തിനായി ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ അംഗീകൃത ഏജന്റുമാർ മുഖേന മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വ്യാജ തൊഴിൽ ഓഫറുകളിൽ വീഴരുത്. അതാത് വിദേശ രാജ്യത്തെ ഇന്ത്യൻ എംബസികൾ വഴി വിദേശ തൊഴിലുടമയുടെ വിശ്വാസ്യത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ, ഇന്ത്യയിലെ റിക്രൂട്ടിങ് ഏജന്റിനും കമ്പനിക്കും ലൈസൻസ് ഉണ്ടോയെന്ന് അറിയാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടൽ വഴി പരിശോധിക്കാം.

സഹായത്തിന് ഇന്ത്യൻ എംബസിയെ സമീപിക്കാം

തായ്‌ലൻഡ് – എമർജൻസി മൊബൈൽ നമ്പർ: +66-618819218 ഇ-മെയിൽ ഐഡി: cons.bangkok@mea.gov.in
കംബോഡിയ – എമർജൻസി മൊബൈൽ നമ്പർ: +855 92881676, ഇ-മെയിൽ ഐഡി: cons.phnompenh@mea.gov.in, visa.phnompenh@mea.gov.in
മ്യാൻമർ – എമർജൻസി മൊബൈൽ നമ്പർ: +9595419602 (Whatsapp/Viber/Signal), ഇ-മെയിൽ ഐഡി: cons.yangon@mea.gov.in
ലാവോസ് – എമർജൻസി മൊബൈൽ നമ്പർ: +856 2055536568, ഇ-മെയിൽ ഐഡി: cons.vientianne@mea.gov.in
വിയറ്റ്‌നാം – എമർജൻസി മൊബൈൽ നമ്പർ: +84-913089265 ഇ-മെയിൽ ഐഡി: cons.hanoi@mea.gov.in, pptvisa.hanoi@mea.gov.in

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ