NPCIL Executive Trainee Recruitment 2025: പരിശീലന കാലയളവില്‍ കിട്ടുന്നത് 74,000 രൂപ; എന്‍പിസിഐഎല്ലില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം

NPCIL Executive Trainee Recruitment details in Malayalam: മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് നിയമനം. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷയില്‍ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

NPCIL Executive Trainee Recruitment 2025: പരിശീലന കാലയളവില്‍ കിട്ടുന്നത് 74,000 രൂപ; എന്‍പിസിഐഎല്ലില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം

എന്‍പിസിഐഎല്‍, പ്രതീകാത്മക ചിത്രം

Published: 

13 Apr 2025 | 06:19 PM

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (എന്‍പിസിഐഎല്‍) എക്‌സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് നിയമനം. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷയില്‍ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഏപ്രില്‍ 10 മുതല്‍ 30 വരെ അപേക്ഷിക്കാം. യുആര്‍-157, ഇഡബ്ല്യുഎസ്-39, എസ്‌സി-59, എസ്ടി-30, ഒബിസി-107 എന്നിങ്ങനെ 392 വേക്കന്‍സികള്‍ നിലവിലുണ്ട്. എസ്‌സി-2, എസ്ടി-2, ഒബിസി-4 എന്നിങ്ങനെ എട്ട് ബാക്ക്‌ലോഗ് വേക്കന്‍സികളുമുണ്ട്. ഇതെല്ലാം കൂടി 400 ഒഴിവകളാണുള്ളത്.

ഓരോ തസ്തികയിലെയും വേക്കന്‍സികള്‍

  1. മെക്കാനിക്കല്‍-യുആര്‍: 58, ഇഡബ്ല്യുഎസ്: 15, എസ്‌സി: 23, എസ്ടി: 12, ഒബിസി (എന്‍സിഎല്‍): 42, ആകെ: 150
  2. കെമിക്കല്‍-യുആര്‍: 23, ഇഡബ്ല്യുഎസ്: 06, എസ്‌സി: 09, എസ്ടി: 05, ഒബിസി (എന്‍സിഎല്‍): 17, ആകെ: 60
  3. ഇലക്ട്രിക്കല്‍-യുആര്‍: 32, ഇഡബ്ല്യുഎസ്: 08, എസ്‌സി: 12, എസ്ടി: 06, ഒബിസി (എന്‍സിഎല്‍): 22, ആകെ: 80
  4. ഇലക്ട്രോണിക്‌സ്-യുആര്‍: 18, ഇഡബ്ല്യുഎസ്: 04, എസ്‌സി: 07, എസ്ടി: 04, ഒബിസി (എന്‍സിഎല്‍): 12, ആകെ: 45
  5. ഇന്‍സ്ട്രുമെന്റേഷന്‍-യുആര്‍: 08, ഇഡബ്ല്യുഎസ്: 02, എസ്‌സി: 03, എസ്ടി: 01, ഒബിസി (എന്‍സിഎല്‍): 06, ആകെ: 20
  6. സിവില്‍-യുആര്‍: 18, ഇഡബ്ല്യുഎസ്: 04, എസ്‌സി: 07, എസ്ടി: 04, ഒബിസി (എന്‍സിഎല്‍): 12, ആകെ: 45

ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. വനിത ഉദ്യോഗാര്‍ത്ഥികള്‍, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്ത സൈനികര്‍ തുടങ്ങിയവര്‍ക്ക് ഫീസില്ല.

Read Also : RRB ALP Recruitment 2025: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം, 9970 ഒഴിവുകള്‍; മികച്ച അവസരം

അനുവദനീയമായ എഞ്ചിനീയറിംഗ് ബിരുദങ്ങൾ

  • മെക്കാനിക്കല്‍: മെക്കാനിക്കല്‍ പ്രൊഡക്ഷന്‍
  • കെമിക്കല്‍: കെമിക്കൽ, ഇലക്ട്രോ-കെമിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കല്‍: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
  • ഇലക്ട്രോണിക്‌സ്: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & നിയന്ത്രണങ്ങൾ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റം എഞ്ചിനീയറിംഗ്
  • ഇന്‍സ്ട്രുമെന്റേഷന്‍: ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ & കണ്‍ട്രോള്‍സ്‌, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ
  • സിവില്‍: സിവില്‍

26 വയസാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. പരിശീലന കാലയളവില്‍ പ്രതിമാസം 74,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഗ്രൂപ്പ് ‘എ’യിൽ സയന്റിഫിക് ഓഫീസർ/സി ആയി നിയമിക്കും: 56,100 ആണ് പേ സ്‌കെയില്‍.

എങ്ങനെ അയക്കാം?

www.npcilcareers.co.in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ഫോം വഴി മാത്രമേ ഒരു ഉദ്യോഗാർത്ഥി അപേക്ഷിക്കാവൂ.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ