October 2026 School Holidays: ഒക്ടോബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; പകുതിമാസം വീട്ടിലിരിക്കാം

School Holidays October 2026: Check Dates and Holiday List: രണ്ട് മാസം നീണ്ടുനില്‍ക്കുന്ന അവധികള്‍ക്ക് മുമ്പ് തന്നെ ധാരാളം അവധികള്‍ വിദ്യാര്‍ഥികളെ തേടിയെത്താറുണ്ട്. ഞായാറാഴ്ചയ്ക്ക് പുറമെ ഓരോ മാസവും ധാരാളം അവധികള്‍ ഉണ്ടാകുന്നു. ദാ ഒക്ടോബര്‍ മാസവും അവധികളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല, കുറച്ച് ദിവസങ്ങള്‍ മാത്രമേ ഒക്ടോബറില്‍ സ്‌കൂളില്‍ പോകേണ്ടതായിട്ടുള്ളൂ. ഏതെല്ലാം ദിവസങ്ങളിലാണ് അവധിയുള്ളതെന്ന് അറിയാമോ?

October 2026 School Holidays: ഒക്ടോബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; പകുതിമാസം വീട്ടിലിരിക്കാം

പ്രതീകാത്മക ചിത്രം

Published: 

23 Sep 2026 | 01:54 PM

2026ന്റെ അവസാനത്തിലേക്ക് കടക്കുകയാണ്, ഇനി വെറും മൂന്ന് മാസങ്ങള്‍ മാത്രമാണ് ഈ വര്‍ഷം തീരാനുള്ളത്. ഒട്ടേറെ പ്രതീക്ഷകളുമായാണ് ഓരോ വര്‍ഷവും നമ്മള്‍ ആരംഭിക്കാറുള്ളത്. എന്നാല്‍ കണ്ണടച്ച് തുറക്കും വേഗത്തില്‍ ഒരു കൊല്ലം അങ്ങനെ തീര്‍ന്നു. വര്‍ഷം പെട്ടെന്ന് കഴിയുമെങ്കില്‍ സ്‌കൂളിലും കോളേജിലുമെല്ലാം പോകുന്ന വിദ്യാര്‍ഥികള്‍ ഫ്രീയാകണമെങ്കില്‍ മാര്‍ച്ച് മാസം കഴിയണം. വേനലിന് മുമ്പായി എത്തുന്ന പരീക്ഷകളും കഴിഞ്ഞാല്‍ രണ്ട് മാസം അവര്‍ക്ക് ആഘോഷക്കാലം.

രണ്ട് മാസം നീണ്ടുനില്‍ക്കുന്ന അവധികള്‍ക്ക് മുമ്പ് തന്നെ ധാരാളം അവധികള്‍ വിദ്യാര്‍ഥികളെ തേടിയെത്താറുണ്ട്. ഞായാറാഴ്ചയ്ക്ക് പുറമെ ഓരോ മാസവും ധാരാളം അവധികള്‍ ഉണ്ടാകുന്നു. ദാ ഒക്ടോബര്‍ മാസവും അവധികളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല, കുറച്ച് ദിവസങ്ങള്‍ മാത്രമേ ഒക്ടോബറില്‍ സ്‌കൂളില്‍ പോകേണ്ടതായിട്ടുള്ളൂ. ഏതെല്ലാം ദിവസങ്ങളിലാണ് അവധിയുള്ളതെന്ന് അറിയാമോ?

ഒക്ടോബര്‍ മാസത്തെ സ്‌കൂള്‍ അവധികള്‍

  • ഒക്ടോബര്‍ 2- ഗാന്ധി ജയന്തി
  • ഒക്ടോബര്‍ 3- ശനിയാഴ്ചയാണ്, സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നേ ദിവസം അവധിയാണ്.
  • ഒക്ടോബര്‍ 4- ഞായര്‍
  • ഒക്ടോബര്‍ 10- രണ്ടാം ശനി
  • ഒക്ടോബര്‍ 11- ഞായര്‍
  • ഒക്ടോബര്‍ 17- ശനി
  • ഒക്ടോബര്‍ 18- ഞായര്‍, ഇന്നേ ദിവസമാണ് പൂജവെപ്പ്
  • ഒക്ടോബര്‍ 19- പൂജവെപ്പ് പ്രമാണിച്ച് അവധി
  • ഒക്ടോബര്‍ 20- മഹാനവമി
  • ഒക്ടോബര്‍ 21- വിജയദശമി
  • ഒക്ടോബര്‍ 24- നാലാം ശനി
  • ഒക്ടോബര്‍ 25- ഞായര്‍

Also Read: NAM Recruitment 2026: ഡിഗ്രിയുണ്ടെങ്കില്‍ ആയുഷ് മിഷനില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാം; അപേക്ഷ ക്ഷണിച്ചു

ഇത്രയും ദിവസങ്ങളിലാണ് ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ളത്. എന്നാല്‍ ചിലയിടങ്ങളില്‍ പ്രാദേശിക അവധികള്‍ കാരണം, സ്‌കൂളുകള്‍ക്ക് വേറെയും ഒഴിവ് ദിനങ്ങള്‍ ലഭിക്കുന്നതാണ്. ഈ അവധികളെല്ലാം അവസാനിച്ച് വെറും ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് ദിവസം നീണ്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും അടയ്ക്കും. എന്നാല്‍ അതിന് മുമ്പായി പരീക്ഷകളും കുട്ടികളെ തേടിയെത്തുന്നതാണ്. പിന്നാലെ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന വേനലവധിയും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് അനുദിനം ഉയരുന്ന താപനിന അവധികളെ ബാധിക്കാനിടയുണ്ടെന്നാണ് വിവരം.

English Summary

October 2026 has several school holidays that students and parents should keep track of. Check the complete list of holiday dates before planning school-related activities.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി