Plus One admission : ഇനി പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയ്ക്കും ഏകജാലകം

Plus one admission Single window for community quota : ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അനുസരിക്കുന്നില്ലെന്നും അത് അട്ടിമറിക്കുന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനേ തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്

Plus One admission : ഇനി പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയ്ക്കും ഏകജാലകം

പ്രതീകാത്മക ചിത്രം (Image Credits: Gettyimages)

Updated On: 

25 Oct 2024 | 02:30 PM

തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ പ്ലസ് വൺ പ്രവേശനത്തിന് പല ക്വാട്ടകളുണ്ടെങ്കിലും അതിൽ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് ഏകജാലക സംവിധാനം ഇല്ലായിരുന്നു. എന്നാൽ ഇനി കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ ഏകജാലകം വഴിയാകും എന്ന അറിയിപ്പ് എത്തിയിരിക്കുന്നു.

നിലവിലെ സംവിധാനം അനുസരിച്ച് സ്കൂളുകളിലാണ് കമ്മ്യൂണിറ്റി അപേക്ഷിക്കേണ്ടത്. സ്കൂൾ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നതും മറ്റ് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുന്നതും. ഈ രീതി ­പൂർണമായും അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.

ALSO READ – റെയിൽവേ പരീക്ഷ പാസായാൽ കിട്ടുന്ന കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും അറിയണോ?

പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത് എന്നാണ് വിവരം. മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിലെ കുട്ടികൾക്കേ ഈ സീറ്റിൽ പ്രവേശനം നൽകാൻ ചട്ടമുള്ളൂ.

എന്നാൽ, ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അനുസരിക്കുന്നില്ലെന്നും അത് അട്ടിമറിക്കുന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനേ തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത് എന്നാണ് വിവരം. ഇത്തവണ പ്ലസ്‌വൺ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയിൽ ഉൾപ്പെട്ടിരുന്നത് എന്നാണ് കണക്ക്. ഇതിൽ 21,347 സീറ്റിൽ പ്രവേശനം നടന്നിരുന്നു. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ