Plus One Admission : പ്ലസ് വൺ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ
Plus one admission : കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്ട്സ് സപ്ലിമെന്ററി റിസൾട്ട്സ് എന്ന ലിങ്കിലൂടെയാണ് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവർ ഈ പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ തന്നെ കയറി അലോട്ട്മെന്റ് ലെറ്റർ പരിശോധിക്കണം.

Plus one Admission
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതലാണ് പ്രവേശനം. 10 മണിക്ക് റിസൾട്ട് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്ട്സ് സപ്ലിമെന്ററി റിസൾട്ട്സ് എന്ന ലിങ്കിലൂടെയാണ് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവർ ഈ പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ തന്നെ കയറി അലോട്ട്മെന്റ് ലെറ്റർ പരിശോധിക്കണം.
രണ്ടു പേജാണ് അലോട്ട്മെൻ്റ് ലെറ്ററിൽ ഉള്ളത്. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്കൂളും/ കോഴ്സും ലെറ്ററിൽ നിന്ന് കൃത്യമായി മനസിലാക്കണം. അലോട്ട്മെന്റ് ലെറ്റർ, അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രവേശന സമയത്ത് പ്രിന്റ് എടുത്ത് നൽകും.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനം ലഭിച്ച സ്കൂളുകളിൽ തന്നെ സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയ ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം രക്ഷിതാവിനോടൊപ്പം ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് തന്നെ പ്രവേശനത്തിന് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. സ്പോർട്സ് ക്വാട്ടയിലെ അവസാന അലോട്ട്മെന്റാണിതെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു.