Pooja Holidays: നാളത്തെ പൊതു അവധി: പിഎസ്‌സി പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം

Pooja Holidays 2024: ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിപ്പിൽ പറയുന്നു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നാളത്തെ അവധി നിയമസഭയ്ക്ക് ബാധകമല്ല.

Pooja Holidays: നാളത്തെ പൊതു അവധി: പിഎസ്‌സി പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം

Represental Image/ Credits: Social Media

Published: 

10 Oct 2024 | 05:09 PM

തിരുവന്തപുരം: സംസ്ഥാനത്ത് നാളെ മഹാനവമിയുമായി (Pooja Holidays) ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പിഎസ്‌സി പരീക്ഷകൾക്കും മാറ്റം. നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിപ്പിൽ പറയുന്നു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ നാളത്തെ അവധി നിയമസഭയ്ക്ക് ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. പുജ വെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചിരുന്നു. മുൻ വർഷങ്ങളിലെല്ലാം ദുർഗാഷ്ടമി ദിനത്തിലാണ് പൂജയ്ക്ക് വെക്കാറുള്ളതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതുകൊണ്ട് അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ഒക്ടോബർ 10നാണ് പൂജ വെക്കുന്നത്. ‌

ALSO READ: ഒക്ടോബര്‍ 11ന് മാത്രം അവധി; ഈ അവധിയും ചതിച്ചു; ആകെ ഒന്ന് മാത്രം

നേരത്തെ കലണ്ടറിൽ ഒക്ടോബർ 10ന് അവധി ഉണ്ടായിരുന്നു എന്നാണ്. എന്നാൽ പുസ്തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് കാണിച്ച് അധ്യാപക സംഘടനയായ എൻടിയു മന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് നാളെ അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത്. മാത്രമല്ല, ഈ വർഷം മഹാനവമിയും വിജയദശമിയും വരുന്നത് പ്രവൃത്തിദിനങ്ങളിൽ അല്ലാത്തതിനാൽ ഒരേയൊരു അവധി മാത്രമാണ് പൂജവെപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്.

പൂജാ ചടങ്ങുകൾക്ക് ഇന്ന് വൈകിട്ട് തുടക്കമാകും. ദുർഗാഷ്ടമി ദിനത്തിൽ സന്ധ്യാ സമയത്ത് നടക്കുന്ന ചടങ്ങുകൾ അഷ്ടമി വൈകുന്നേരം നടക്കും. രണ്ട് ദിവസങ്ങളിൽ സൂര്യോദയത്തോടൊപ്പമുള്ള തൃതീയയുടെ മാറ്റം കാരണമാണ് എല്ലാ വർഷവുമുള്ള ക്രമീകരണത്തിൽ ഇത്തവണ മാറ്റം വന്നത്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്