Secretariat Assistant Notification: സെക്രട്ടേറിയറ്റ് ജോലിയ്ക്കായി തയ്യാറെടുത്തോളൂ… വിജ്ഞാപനം ഉടനെത്തുമെന്ന് പി എസ് സി

Notification for the posts of Secretariat Assistant: അപേക്ഷകർക്ക് ബിരുദ തല പ്രാഥമിക പൊതു പരീക്ഷ നടത്തി അർഹതാ പട്ടിക പ്രസിദ്ധീകരിക്കും. ആ അർഹതാ പട്ടികയിൽ ഉള്ളവർക്കാണ് മുഖ്യ പരീക്ഷയെഴുതാൻ അർഹത ഉള്ളത്. മുഖ്യപരീക്ഷയ്ക്ക് 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും.

Secretariat Assistant Notification: സെക്രട്ടേറിയറ്റ് ജോലിയ്ക്കായി തയ്യാറെടുത്തോളൂ... വിജ്ഞാപനം ഉടനെത്തുമെന്ന് പി എസ് സി

പ്രതീകാത്മക ചിത്രം (Image courtesy : facebook)

Published: 

29 Oct 2024 | 11:41 AM

തിരുവനന്തപുരം: പി എസ് സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ ആകാക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഇപ്പോൾ ആ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പി എസ് സി യോഗം തീരുമാനിച്ചതായാണ് വിവരം. സെക്രട്ടേറിയറ്റ്, പി എസ് സി, നിയമസഭ, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ്, വിജിലൻസ് ട്രൈബ്യൂണൽ, സ്‌പെഷൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, ഓഡിറ്റർ തസ്തികയിലേക്കുള്ള വിജ്ഞാപനമാണ് ഉടനെത്തുക.

ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും എന്നാണ് വിവരം. പരീക്ഷയ്ക്കു വേണ്ട വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കുമെന്നും അധികൃതർ അറിയിച്ചു. മുഖ്യ പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ALSO READ – റെയിൽവേ റിക്രൂട്ട്മെന്റ് സിബിടി സ്റ്റേജ് ഒന്ന് പാസായില്ല… സ്റ്റേജ് രണ്ടിന് ഹാജരാകാൻ കഴിയുമോ?

അപേക്ഷകർക്ക് ബിരുദ തല പ്രാഥമിക പൊതു പരീക്ഷ നടത്തി അർഹതാ പട്ടിക പ്രസിദ്ധീകരിക്കും. ആ അർഹതാ പട്ടികയിൽ ഉള്ളവർക്കാണ് മുഖ്യ പരീക്ഷയെഴുതാൻ അർഹത ഉള്ളത്. മുഖ്യപരീക്ഷയ്ക്ക് 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയത് പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് സമയക്രമം ഉള്ളത്.

ഇതിനിടെ വിവിധ തസ്തികകളിലേക്കുള്ള കേരള പി എസ്‌ സി അന്തിമ ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. ജൂനിയർ ഇൻസ്ട്രക്ടർ, ഒപ്‌റ്റോമെട്രിസ്റ്റ്, ലബോറട്ടറി അസിസ്റ്റൻ്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള അന്തിമ ഉത്തരസൂചികയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in-ൽ അന്തിമ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ് എന്നാണ് വിവരം.

Loading...
Unable to load recommendations.
Follow Us
Related Stories
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്