PTA meeting school: ഇനി പഠിപ്പുമുടക്കി ഒരു മീറ്റിങ്ങും വേണ്ട… അതിപ്പോ പിടിഎ ആയാലും…ഉത്തരവ് ഇറക്കി സർക്കാർ

PTA staff meetings do not conduct at school time: അധ്യയന സമയം കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായിതന്നെ പ്രയോജനപ്പെടുത്താൻ ഉള്ളതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് അധിക സമയം കണ്ടെത്താൻ ഇനി അധികൃതർ ശ്രമിക്കണം.

PTA meeting school: ഇനി പഠിപ്പുമുടക്കി ഒരു മീറ്റിങ്ങും വേണ്ട... അതിപ്പോ പിടിഎ ആയാലും...ഉത്തരവ് ഇറക്കി സർക്കാർ

പ്രതീകാത്മകചിത്രം ( Image - SOPA Images/ Getty Images)

Published: 

29 Sep 2024 | 11:21 AM

തിരുവനന്തപുരം: ഇനി ക്ലാസ് ഉള്ള ദിവസങ്ങളിൽ പിടിഎ മീറ്റിങ് പോലുള്ള യോ​ഗങ്ങൾ ഉണ്ടാകുമെന്നോർത്ത് വിദ്യാർത്ഥികൾ പേടിക്കേണ്ട. വിദ്യാർഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളിൽ പാടില്ലെന്ന പുതിയ ചട്ടവുമായി സർക്കാർ രം​ഗത്ത്. പിടിഎ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങൾ, യാത്രയയപ്പ് തുടങ്ങിയവയാണ് സ്‌കൂൾ പ്രവൃത്തിസമയത്ത് നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് എത്തിയത്.

ഇത്തരം യോ​ഗങ്ങൾ പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് എത്തിയത്. സ്‌കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ – ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം; ശമ്പളം 50000, എങ്ങനെ അപേക്ഷിക്കാം?

അധ്യയന സമയം കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായിതന്നെ പ്രയോജനപ്പെടുത്താൻ ഉള്ളതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് അധിക സമയം കണ്ടെത്താൻ ഇനി അധികൃതർ ശ്രമിക്കണം. യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നതു വഴി അധ്യയന സമയം നഷ്ടമാകുന്നെന്ന പരാതി ലഭിച്ചിരുന്നു. ഇതിനേ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്.

ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ തന്നെ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മീറ്റിങ് കാരണം നഷ്ടപ്പെടുന്ന സമയത്തിനു പകരം സമയം കണ്ടെത്തുകയും വേണം എന്നും ഇതിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശം ഇതിനൊപ്പം എത്തി.

ഇതോടെ സന്തോഷിക്കുന്ന വിദ്യാർത്ഥികളും സങ്കടപ്പെടുന്ന കുട്ടികളുമുണ്ടെന്നതാണ് രസകരമായ വസ്തുത. ക്ലാസ് സമയത്ത്സ ഒഴിവ് സമയം ലഭിക്കുന്നത് നഷ്ടപ്പെടുമെന്നുള്ള ആശങ്കയിൽ ഒരു വിഭാ​ഗം വിഷമിക്കുമ്പോൾ പിടിഎ മീറ്റിങ് ഇനി ക്ലാസ് സമയത്ത് ഉണ്ടാകില്ല എന്ന് ആശ്വസിക്കുന്ന വിഭാ​ഗവും ഉണ്ട്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ