Railway Recruitment 2024: റെയില്‍വേ ജോലിയാണോ സ്വപ്‌നം കാണുന്നത്? എങ്കിലിതാ ഒരു മികച്ച അവസരം

Railway Job Vacancy: തിരുവനന്തപുരം ഉള്‍പ്പെടെ 20 റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് ആരെ 7934 ഒഴിവുകളാണുള്ളത്.

Railway Recruitment 2024: റെയില്‍വേ ജോലിയാണോ സ്വപ്‌നം കാണുന്നത്? എങ്കിലിതാ ഒരു മികച്ച അവസരം
Updated On: 

31 Jul 2024 12:17 PM

റെയില്‍വേ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ജൂനിയര്‍ എഞ്ചിനിയര്‍, സൂപ്പര്‍ വൈസര്‍ എന്നീ തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആകെ 7951 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ 20 റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് ആരെ 7934 ഒഴിവുകളാണുള്ളത്.

ഗൊരഖ്പുര്‍ ആര്‍ആര്‍ബിയില്‍ കെമിക്കല്‍ സൂപ്പര്‍വൈസര്‍, റിസര്‍ച്ച് ആന്റ് മെറ്റലര്‍ജിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് 17 ഒഴിവുമാണുള്ളത്.

Also Read: CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024; നാളെ മുതൽ അപേക്ഷിക്കാം

ശമ്പളം

കെമിക്കല്‍ സൂപ്പര്‍വൈസര്‍, റിസര്‍ച്ച് ആന്റ് മെറ്റലര്‍ജിക്കല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവര്‍ക്ക് 44,900 രൂപയാണ് ശമ്പളം. മറ്റ് തസ്തികകളില്‍ നിയമനം നേടുന്നവര്‍ക്ക് 35,400 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.

യോഗ്യത

കെമിക്കല്‍ സൂപ്പര്‍ വൈസര്‍, മെറ്റലര്‍ജിക്കല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.

ജൂനിയര്‍ എഞ്ചിനിയര്‍

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ഓട്ടോ മൊബൈല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്, ണാനുഫാക്ചറിങ്, മെക്കട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍, മെഷിനിങ്, ടൂള്‍സ് ആന്‍ഡ് ഡൈ മേക്കിങ്, ഫിസിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളിലോ അല്ലെങ്കില്‍ ഇവയുടെ കോമ്പിനേഷനിലോയുള്ള ത്രിവത്സരഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനിയറിങ് ബിരുദം.

Also Read: Kerala Education Department: സ്കൂളിൽ നാല് ദിവസം ബാഗ്‌ വേണ്ട; വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ പരിഷ്കാരം

കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്

45 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി കോമ്പിനേഷനിലുള്ള ബിരുദം.

ഡിപ്പോ മെറ്റീരിയല്‍സൂപ്രണ്ട്

ഏതെങ്കിലുംവിഷയത്തിലുള്ള ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ.

അപേക്ഷ

റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in
അവസാനതീയതി: ഓഗസ്റ്റ് 29

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്