RBI Summer Internship: ആർബിഐയുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം; 20000 രൂപ സ്റ്റൈപ്പെൻഡ്, എങ്ങനെ അപേക്ഷിക്കാം?

RBI Summer Internship 2024 Registration: ഇന്റേൺഷിപ് പ്രോഗ്രാം ആരംഭിക്കുന്നത് 2025 ഏപ്രിലിലാണ്. മാസം 20000 രൂപ വരെ സ്റ്റൈപെൻഡും ലഭിക്കും.

RBI Summer Internship: ആർബിഐയുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം; 20000 രൂപ സ്റ്റൈപ്പെൻഡ്, എങ്ങനെ അപേക്ഷിക്കാം?

Representational Image (Image Credits: Sonu Mehta/HT via Getty Images)

Updated On: 

15 Oct 2024 | 11:05 PM

ന്യൂഡൽഹി: 2024-ലെ ആർബിഐ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്റേൺഷിപ് പ്രോഗ്രാം ആരംഭിക്കുന്നത് 2025 ഏപ്രിലിലാണ്. മാസം 20000 രൂപ വരെ സ്റ്റൈപെൻഡും ലഭിക്കും. വിശദവിവരങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in. സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15.

അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ അവരുടെ കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം കൃത്യമായി കൊടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഏപ്രിൽ മുതൽ ജൂലൈ വരെ നീളുന്ന മൂന്ന് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണിത്. എന്നാൽ, കോഴ്സിന്റെ കാലാവധി ആർബിഐ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.

യോഗ്യത

ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താഴെപ്പറയുന്ന പ്രോഗ്രാമുകളിൽ ഏതെങ്കിലുമൊന്നിൽ, നിലവിൽ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ആർബിഐയുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.

  • ബിരുദാനന്തര ബിരുദം.
  • മാനേജ്‌മന്റ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ നിയമം/ കൊമേഴ്‌സ്/ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ബാങ്കിങ് എന്നിവയിൽ ഏതിലെങ്കിലും അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം.
  • നിയമത്തിൽ മൂന്ന് വർഷത്തെ പ്രൊഫഷണൽ ബാച്ചിലേഴ്‌സ് ബിരുദം. (ഫുൾ-ടൈം)

ALSO READ: രണ്ട് ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം പേർ; വൻ ഹിറ്റായി പിഎം ഇന്റേൺഷിപ്പ്, സ്റ്റൈപ്പൻഡ് വിശദാംശങ്ങൾ ഇങ്ങനെ…

എങ്ങനെ അപേക്ഷിക്കാം

  • ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in. സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘അവസരങ്ങൾ’ (Opportunities) എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
  • തുടർന്ന്, ‘RBI ഇന്റേൺഷിപ് പ്രോഗ്രാം’ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയൊരു പേജ് തുറന്ന് വരും.
  • അതിൽ ‘ഓൺലൈൻ വെബ് അധിഷ്ഠിത അപേക്ഷ ഫോം’ (Online Web Based Application) എന്നൊരു ഓപ്ഷൻ ഉണ്ടാകും.
  • അത് തുറന്നതിന് ശേഷം, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകി അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

എല്ലാ വർഷവും ഏകദേശം 125 വിദ്യാർത്ഥികളെയാണ് ആർബിഐ ഇന്റേൺഷിപ് പ്രോഗ്രാമിനായി തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കായുള്ള അഭിമുഖം, അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും. തുടർന്ന്, തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പേരുകൾ മാർച്ചോടെ പ്രഖ്യാപിക്കും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്