RRB NTPC Exam 2024: റെയിൽവേ റിക്രൂട്ട്മെന്റിൽ പി ഡബ്ലു ബി ഡി പരീക്ഷാർത്ഥികൾക്ക് അധിക സമയം അനുവദിക്കുമോ?

RRB NTPC Exam 2024 : പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടാതെ ഫീസ് ഇളവ്, സംവരണം ചെയ്ത തസ്തിക, പോസ്റ്റ് അനുയോജ്യത എന്നിവയിലും നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു

RRB NTPC Exam 2024: റെയിൽവേ റിക്രൂട്ട്മെന്റിൽ പി ഡബ്ലു ബി ഡി പരീക്ഷാർത്ഥികൾക്ക് അധിക സമയം അനുവദിക്കുമോ?

പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)

Published: 

07 Nov 2024 10:12 AM

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലുള്ള (NTPC) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് പരീക്ഷ ഉടൻ നടത്തും. ആർ ആർ ബി എൻ ടി പി സി പരീക്ഷയുടെ ദൈർഘ്യം ജനറൽ വിഭാഗക്കാർക്ക് 90 മിനിറ്റും പിഡബ്ല്യുബിഡി അപേക്ഷകർക്ക് 120 മിനിറ്റുമാണ്.

അതായത് പിഡബ്ല്യുബിഡി വിഭാ​ഗക്കാർക്ക് സാധാരണ വിഭാ​ഗത്തിലുള്ളവരേക്കാൾ കൂടുതൽ സമയം കിട്ടുമെന്ന് അർത്ഥം. കൂടാതെ ഈ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ സ്‌ക്രൈബ് സൗകര്യത്തിന് അർഹതയുമുണ്ട്.

പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടാതെ ഫീസ് ഇളവ്, സംവരണം ചെയ്ത തസ്തിക, പോസ്റ്റ് അനുയോജ്യത എന്നിവയിലും നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രായപരിധിയിൽ ഇളവ് ലഭിക്കുമെന്നാണ് വിവരം. അതിനുപുറമെ, അപേക്ഷാ ഫീസിൽ ഇളവിന് അവർ അർഹരാണ്.

 

പേപ്പർ പാറ്റേൺ

 

ആർ ആർ ബി എൻടിപിസി സ്റ്റേജ് വൺ പരീക്ഷയിൽ കണക്ക്, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടും. സ്റ്റേജ് രണ്ടിൽ കണക്ക്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനെസ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. സ്റ്റേജ് ഒന്ന് പേപ്പറിൽ 100 ​​ചോദ്യങ്ങളുണ്ടാകും.

കണക്ക്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ് എന്നിവയിൽ നിന്ന് 30 ചോദ്യങ്ങളുണ്ട്. സ്റ്റേജ് ഒന്നും രണ്ടും പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ ടൈപ്പിംഗ് സ്കിൽ ടെസ്റ്റിന് ഹാജരാകണം. ടൈപ്പിംഗ് സ്കിൽ ടെസ്റ്റിൽ മിനിറ്റിൽ 30 വാക്കുകൾ (WPM) ഇംഗ്ലീഷിൽ അല്ലെങ്കിൽ 25 WPM ഹിന്ദിയിൽ ടൈപ്പ് ചെയ്യാൻ കഴിയണം.

ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ പ്രക്രിയയ്ക്ക് ഹാജരാകണം. ഡോക്യുമെൻ്റ് വെരിഫിക്കേഷൻ പ്രക്രിയയിൽ, ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പിഡബ്ല്യുബിഡി വിഭാഗത്തിനുള്ള വികലാംഗ സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതുണ്ട്.

 

അഡ്മിറ്റ് കാർഡ് 2024

 

RRB NTPC അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് മൂന്നോ നാലോ ദിവസം മുമ്പ് പുറത്തിറക്കും, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrbapply.gov.in-ൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്