SBI Clerk Mains Exam Result: എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് പരീക്ഷാ ഫലം ഉടൻ; പരിശോധിക്കേണ്ടത് എവിടെ?

SBI Clerk Mains Exam 2025 Result: നവംബർ 21നാണ് മെയിൻസ് പരീക്ഷ നടന്നത്. ഇന്ത്യയിലുടനീളമുള്ള 6,589 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് എസ്‌ബി‌ഐ നിലവിൽ പരീക്ഷ നടത്തിയിരിക്കുന്നത്.

SBI Clerk Mains Exam Result: എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് പരീക്ഷാ ഫലം ഉടൻ; പരിശോധിക്കേണ്ടത് എവിടെ?

Sbi Clerk Mains Exam Result

Published: 

26 Dec 2025 | 10:07 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) ആയ നടത്തിയ മെയിൻസ് പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ച ശേഷം, ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാനും സാധിക്കും. നവംബർ 21നാണ് മെയിൻസ് പരീക്ഷ നടന്നത്. ഇന്ത്യയിലുടനീളമുള്ള 6,589 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് എസ്‌ബി‌ഐ നിലവിൽ പരീക്ഷ നടത്തിയിരിക്കുന്നത്.

എസ്‌ബി‌ഐ ക്ലർക്കിന് തുടക്കത്തിൽ അടിസ്ഥാന ശമ്പളമായി 26,730 രൂപയാണ് ലഭിക്കുന്നത്. ഡിയർനെസ് അലവൻസ് (7,161 രൂപ), ഹൗസ് റെന്റ് അലവൻസ് (2,862 രൂപ), ട്രാൻസ്‌പോർട്ടേഷൻ അലവൻസ് (850 രൂപ), സ്പെഷ്യൽ അലവൻസ് (7,083 രൂപ), സ്പെഷ്യൽ പേ (1,200 രൂപ) എന്നിവയാണ് മറ്റ് പ്രധാന അലവൻസുകൾ. മെയിൻസ് പരീക്ഷ പാസാകുന്നവർ ഭാഷാ പ്രാവീണ്യം പരീക്ഷയിൽ (എൽ‌പി‌ടി) വിജയിക്കേണ്ടിവരും.

രണ്ട് മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള 200 മാർക്കിൻ്റെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് മെയിൻസ് പരീക്ഷ. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ ഓൺലൈൻ മോഡിൽ നടത്തിയ 100 മാർക്കിന്റെ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം നവംബർ അഞ്ചിനാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോ​ഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in ൽ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.

ALSO READ: ബിഎസ്എഫിൽ കായിക താരങ്ങൾക്ക് ജോലി നേടാം; ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തീയതി

ജനറൽ വിഭാഗം- 2,225 ഒഴിവുകൾ, പട്ടികജാതി (എസ്‌സി)- 788 ഒഴിവുകൾ, പട്ടികവർഗ (എസ്‌ടി)- 450 ഒഴിവുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി)- 1,179 തസ്തികകൾ, ഇഡബ്ല്യുഎസ്- 508 തസ്തികകൾ എന്നിങ്ങനെയാണ് സംവരണം അനുസരിച്ച് ഒഴിവുകൾ വേർതിരിച്ചിരിക്കുന്നത്.

മെയിൻസ് ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in. സന്ദർശിക്കുക
ഹോം‌പേജിൽ, “കരിയേഴ്സ്” വിഭാഗത്തിൽ ക്ലിക്കു ചെയ്യുക.
“ജൂനിയർ അസോസിയേറ്റ്‌സ് റിക്രൂട്ട്‌മെന്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്)” എന്ന ലിങ്കിന് കീഴിൽ, “മെയിൻസ് ഫലം” ക്ലിക്കുചെയ്യുക.
നിങ്ങളുടെ ജനനത്തീയതി, പാസ്‌വേഡ്, രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ എന്നിവ നൽകി ലോ​ഗിൻ ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ ഫലം ദൃശ്യമാകും.
ഭാവി ആവശ്യങ്ങൾക്കായി പരിശോധിച്ച ശേഷം ഫലം ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുക.

 

 

കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
ഒടുവില്‍ ആശ്വാസം, പുല്‍പ്പള്ളിയിലെ നരഭോജി കടുവ പിടിയില്‍
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ