SBI Clerk Prelims Results: എസ്‌ബി‌ഐ ക്ലർക്ക് പ്രിലിമിനറി ഫലം പുറത്ത്: ഇവിടെ പരിശോധിക്കാം, അടുത്ത ഘട്ടം എന്ത്?

SBI Clerk Prelims 2025 Results: 6,589 ജൂനിയർ അസോസിയേറ്റ്‌സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോ​ഗാർത്ഥികൾക്ക് മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുത്ത് തുടങ്ങാം. 100 മാർക്കിൻ്റെ പ്രിലിമിനറി (ഒബ്ജക്റ്റീവ് ടെസ്റ്റ്), 200 മാർക്കിൻ്റെ മെയിൻസ്, 20 മാർക്കിനുള്ള നിർദ്ദിഷ്ട പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും എസ്ബിഐ ക്ലർക്ക് നിയമനം നടക്കുക.

SBI Clerk Prelims Results: എസ്‌ബി‌ഐ ക്ലർക്ക് പ്രിലിമിനറി ഫലം പുറത്ത്: ഇവിടെ പരിശോധിക്കാം, അടുത്ത ഘട്ടം എന്ത്?

Sbi Clerk Prelims 2025

Published: 

05 Nov 2025 08:07 AM

2025 സെപ്റ്റംബറിൽ നടത്തിയ ക്ലർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രസിദ്ധീകരിച്ചു (SBI Clerk Prelims 2025 Results). ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നിങ്ങളുടെ ഫലം പരിശോധിക്കാം. 6,589 ജൂനിയർ അസോസിയേറ്റ്‌സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോ​ഗാർത്ഥികൾക്ക് മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുത്ത് തുടങ്ങാം.

100 മാർക്കിൻ്റെ പ്രിലിമിനറി (ഒബ്ജക്റ്റീവ് ടെസ്റ്റ്), 200 മാർക്കിൻ്റെ മെയിൻസ്, 20 മാർക്കിനുള്ള നിർദ്ദിഷ്ട പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും എസ്ബിഐ ക്ലർക്ക് നിയമനം നടക്കുക. ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി കം കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്നതാണ് മെയിൻ പരീക്ഷ. 2 മണിക്കൂർ 40 മിനിറ്റാണ് മെയിൻ പരീക്ഷയുടെ ദൈർഘ്യം.

Also Read: ജെഇഇ മെയിന്‍ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാമോ? വ്യക്തത വരുത്തി എന്‍ടിഎ

പ്രിലിമിനറിയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് 2025 നവംബർ 17 ന് നടക്കുന്ന മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കാം. എസ്‌ബി‌ഐയുടെ അറിയിപ്പ് പ്രകാരം, പ്രിലിമിനറിയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് മെയിൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ പരീക്ഷയ്ക്ക് ഏകദേശം 10 ദിവസം മുമ്പ് പുറത്തുവിടുന്നതാണ്. മെയിൻ പരീക്ഷയുടെ സമയത്ത്, ഉദ്യോഗാർത്ഥികൾ പ്രാഥമിക പരീക്ഷയുടെ കോൾ ലെറ്റർ (ഐഡി പ്രൂഫിന്റെ ഒരു സാധുവായ പകർപ്പ് സഹിതം), കൊണ്ടുവരണം. ഈ രേഖകളും മറ്റ് ആവശ്യമായ രേഖകളും മെയിൻ പരീക്ഷയ്ക്കിടെ സമർപ്പിക്കേണ്ടതുണ്ട്. രണ്ട് അധിക ഫോട്ടോഗ്രാഫുകൾ കൂടി കൈയ്യിൽ കരുതേണ്ടതുണ്ട്.

പ്രിലിമിനറി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sbi.co.in/careers സന്ദർശിക്കുക.

2. ഹോംപേജിലെ ‘എസ്‌ബി‌ഐ’ ടാബിലെ കറന്റ് ഓപ്പണിംഗ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.

3. ജൂനിയർ അസോസിയേറ്റ്‌സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.

4. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ നടന്ന എസ്‌ബി‌ഐ ജൂനിയർ അസോസിയേറ്റ് പരീക്ഷയ്ക്കുള്ള പ്രിലിമിനറി ഫലം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

5. ലോഗിൻ വിൻഡോയിൽ, നിങ്ങളുടെ ജനനത്തീയതി, പാസ്‌വേഡ്, രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ എന്നിവ നൽകുക.

6. ആവശ്യമെങ്കിൽ, കാപ്‌ച കോഡ് നൽകിയ ശേഷം സമർപ്പിക്കുക.

7. തുടർന്ന് പേജിൽ നിങ്ങളുടെ ക്ലർക്ക് ഫലവും മാർക്കും പ്രദർശിപ്പിക്കും. ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Related Stories
Kerala School Holiday: ഇതെന്താ ക്രിസ്മസ് അവധിയുടെ ട്രെയിലറോ? കളക്ടര്‍മാരുടെ വക അപ്രതീക്ഷിത ‘ഹോളിഡേ വീക്ക്’; പിള്ളേര് വീട്ടിലിരുന്ന് മടുക്കും
SSC Constable GD Recruitment 2026: ജോലി വേണ്ടത് ബിഎസ്എഫിലോ, സിആര്‍പിഎഫിലോ? എവിടെ വേണമെങ്കിലും അവസരം; വേഗം അപേക്ഷിച്ചോ
School Holiday: മൂന്ന് ദിവസം അവധി, തിങ്കളാഴ്‌ച മുതൽ സ്കൂളിൽ പോകേണ്ട…
CBSE Practical Exam SOP: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ; നടപടിക്രമങ്ങള്‍ കര്‍ശനമാക്കി സിബിഎസ്ഇ; അക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി