SBI Recruitment 2025: ഡിഗ്രി കഴിഞ്ഞവരാണോ? എസ്ബിഐയിൽ ജോലി നേടാം; തുടക്ക ശമ്പളം അരലക്ഷം

SBI PO Recruitment 2025 Notification Out: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 7 ആണ്.

SBI Recruitment 2025: ഡിഗ്രി കഴിഞ്ഞവരാണോ? എസ്ബിഐയിൽ ജോലി നേടാം; തുടക്ക ശമ്പളം അരലക്ഷം

പ്രതീകാത്മക ചിത്രം

Updated On: 

25 Jun 2025 | 08:39 AM

ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. എസ്ബിഐ പ്രൊബേഷനറി ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 541 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 7 ആണ്.

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്കുള്ള കുറഞ്ഞ പ്രായപരിധി 21-ും ഉയർന്ന പ്രായപരിധി 30-ും ആണ്. ഒഴിവുകളുടെ വിഭാഗം തിരിച്ചുള്ള വിതരണം, യോഗ്യത മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാം.

750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി, പി.ഡബ്ള്യു.ഡി വിഭാഗക്കാർക്ക് ഫീസ് ഇല്ല. അതേസമയം, പ്രിലിംസ്‌ പരീക്ഷ, മെയ്ൻസ് പരീക്ഷ, വ്യക്തികത അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഈ ഘട്ടങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കി നിയമിക്കപ്പെടുന്നവർക്ക് തുടക്ക ശമ്പളം 48,480 രൂപയാണ്. ഇതിനുപുറമെ, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ALSO READ: പന്ത്രണ്ടാം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

എങ്ങനെ അപേക്ഷിക്കാം?

  • എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘Careers’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ‘Current Openings’ എന്നതിൽ കയറി ‘എസ്ബിഐ പിഒ 2025 റിക്രൂട്ട്മെന്റ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘Apply Online’ എന്നത് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
  • ആവശ്യപ്പെടുന്ന രേഖകൾ കൂടി അപ്ലോഡ് ചെയ്ത്, ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ