Railway Job Vacancy: സ്‌കൗട്ട് ആൻ്റ് ഗൈഡ്‌സുകാർക്ക് റെയിൽവേയിൽ അവസരം; നിയമനം കേരളത്തിൽ
Railway Scouts and Guides Recruitment: സ്‌കൗട്ട് ആൻഡ് ഗൈഡ് ക്വാട്ട വഴി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലാണ് പ്രധാന ഒഴിവുകൾ. ആകെ 17 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 18 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം
ദക്ഷിണ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. സ്‌കൗട്ട് ആൻഡ് ഗൈഡ് ക്വാട്ട വഴി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലാണ് പ്രധാന ഒഴിവുകൾ. ആകെ 17 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 18 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ലെവൽ 1 (Level 1), ലെവൽ 2 (Level 2) തസ്തികയിലേക്കാണ് നിയമനം. ഓരോ തസ്തികയിലേക്കും വ്യത്യസ്ത യോഗ്യതയാണ് ചോദിച്ചിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒക്ടോബർ 18-ന് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ALSO READ: റെയിൽവേയിൽ നഴ്സുമാർക്ക് അവസരം: പാരാമെഡിക്കൽ വിഭാഗത്തിൽ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിവരങ്ങളും
ലെവൽ 2: അപേക്ഷകൻ പന്ത്രണ്ടാം ക്ലാസ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ടെക്നീഷ്യൻ വിഭാഗത്തിലേക്ക് പത്താം ക്ലാസ് യോഗ്യതയും ഐടിഐയും പാസായിരിക്കണം. അല്ലെങ്കിൽ അപ്രന്റീസ് യോഗ്യതയും പരിഗണിക്കും. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 50 ശതമാനം മാർക്ക് നിർബന്ധമില്ല.
ലെവൽ 1: പത്താം ക്ലാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
സ്കൗട്ടിംഗ് യോഗ്യതകൾ: അപേക്ഷകർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ ആയിരിക്കണം, അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) നേടിയ ആളായിരിക്കണം. കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം.
ദേശീയ തലത്തിലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം. സംസ്ഥാന തലത്തിൽ അല്ലെങ്കിൽ റാലികളിൽ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം. ജനറൽ വിഭാഗത്തിന് 18 മുതൽ 30 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അതുപോലെ ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുന്നത്. മറ്റുള്ളവർക്ക് 250 രൂപയാണ് ഫീസ്. പരീക്ഷ എഴുതുന്നവർക്ക് നിശ്ചിത ശതമാനം തുക തിരിച്ചു നൽകുമെന്ന് റെയിൽവേ അറിയിച്ചു. എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എഴുത്ത് പരീക്ഷയ്ക്ക് 60 മാർക്കും സർട്ടിഫിക്കറ്റുകൾക്ക് 40 മാർക്കും ആണ് ഉള്ളത്. ചോദ്യ പേപ്പർ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആയിരിക്കും.
English Summary:
Southern Railway Level 1 posts are distributed at two posts each among Chennai, Tiruchchirappalli, Madurai, Palakkad, Thiruvananthapuram and Salem divisions. There is no separate reservation for any community under the Scouts and Guides Quota.