SSLC 2025: എസ്എസ്എൽസി; ഗ്രേഡിൽ നിന്ന് ശതമാനം കണക്കാക്കുന്നത് എങ്ങനെ?

SSLC Exam 2025 Grades into Percentage Conversion: എസ്എസ്എൽസി പരീക്ഷാ ഫലം ഗ്രേഡ് രീതിയിലാണ് പ്രസിദ്ധീകരിക്കുക. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ ഉള്ളത്. ഇതിൽ നിന്നും ശതമാനം എങ്ങനെ കണക്കാകുമെന്ന് നോക്കാം.

SSLC 2025: എസ്എസ്എൽസി; ഗ്രേഡിൽ നിന്ന് ശതമാനം കണക്കാക്കുന്നത് എങ്ങനെ?

പ്രതീകാത്മക ചിത്രം

Updated On: 

03 May 2025 17:27 PM

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം വരാൻ ഇനി ഏതാനും നാളുകൾ മാത്രം ബാക്കി. ഹയർ സെക്കൻഡറിയിൽ ഏത് വിഷയമെടുക്കണം എന്ന ചിന്തയിലായിരിക്കും ഭൂരിഭാഗം വിദ്യാർഥികളും. അതിന് എസ്എസ്എൽസി ഫലം നിർണായകമാണ്. തീരുമാനിച്ചുറപ്പിച്ച വിഷയത്തിന് തന്നെ പ്ലസ് വണ്ണിൽ മെറിറ്റിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ എസ്എസ്എൽസിക്ക് മികച്ച മാർക്ക് ഉണ്ടായിരിക്കണം.

എസ്എസ്എൽസി പരീക്ഷാ ഫലം ഗ്രേഡ് രീതിയിലാണ് പ്രസിദ്ധീകരിക്കുക. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ ഉള്ളത്. പത്താം ക്ലാസിൽ ആകെ പത്ത് വിഷയങ്ങളാണ് ഉള്ളത്. പൊതുവെ എസ്എസ്എൽസിക്ക് എത്ര ശതമാനം ഉണ്ടെന്നാണ് മിക്കവരും ചോദിക്കുക. എന്നാൽ, മാർക്ക് ലിസ്റ്റിൽ ഗ്രേഡ് മാത്രമായിരിക്കും ഉണ്ടാവുക. അപ്പോൾ ശതമാനം എങ്ങനെ കണ്ടുപിടിക്കും? അതിനുള്ള വഴിയാണ് താഴെ നൽകിയിരിക്കുന്നത്.

എ പ്ലസ് ആണെങ്കിൽ ഗ്രേഡ് വാല്യു ഒൻപത് ആണ്. എ ഗ്രേഡിന് എട്ട്, ബി പ്ലസിന് ഏഴ്, ബി ഗ്രേഡിന് ആറ്, സി പ്ലസിന് അഞ്ച്, സി ഗ്രേഡിന് നാല്, ഡി പ്ലസിന് മൂന്ന്, ഡി ഗ്രേഡിന് രണ്ടു എന്നിങ്ങനെയാണ് ഗ്രേഡ് പോയിൻ്റ്.

ഗ്രേഡ് പെർസെന്റേജ് റേഞ്ച് ഗ്രേഡ് വാല്യൂ ഗ്രേഡ് പൊസിഷൻ
A+ 90 9 Outstanding
A 80- 89% 8 Excellent
B+ 70 – 79% 7 Very Good
B 60 – 69% 6 Good
C+ 50 – 59% 5 Above Average
C 30 – 39% 3 Marginal
D 20 – 29% 2 Need Improvement

ശതമാനം കണക്കാക്കുന്നത് എങ്ങനെ?

ശതമാനം കണക്കാക്കുന്നതിന് ആദ്യം നിങ്ങൾക്ക് കിട്ടിയിരിക്കുന്ന ഓരോ ഗ്രേഡുകളുടെയും ഗ്രേഡ് വാല്യുവിൻ്റെ തുക കണ്ടെത്തുക. ഉദാഹരണം, ഒരു വിദ്യാർഥിയ്ക്ക് അഞ്ച് എ പ്ലസ്, മൂന്ന് എ, ഒരു ബി, ഒരു സി എന്നിങ്ങനെയാണ് ലഭിച്ചതെന്ന് കരുതുക. മൂന്ന് എ പ്ലസ്, മൂന്ന് എ, രണ്ട് ബി പ്ലസ്, ഒരു ബി, ഒരു സി.

ALSO READ: മുന്നോട്ട് കുതിക്കുന്ന എസ്എസ്എല്‍സി വിജയശതമാനം; 10 വര്‍ഷത്തെ ട്രെന്‍ഡ് അതിശയിപ്പിക്കുന്നത്‌

ഇതിൽ എ പ്ലസിൻ്റെ ഗ്രേഡ് വാല്യു ഒൻപത് ആണ്. അപ്പോൾ എത്ര എ പ്ലസ് ലഭിച്ചോ അതിനെ ഒൻപത് കൊണ്ട് ഗുണിക്കുക. മേല്പറഞ്ഞ ഉദാഹരണം പ്രകാരം, വിദ്യാർത്ഥിക്ക് അഞ്ച് എ പ്ലസ് ആണ്. അപ്പോൾ 5*9= 45 എന്ന സംഘ്യ കിട്ടും. ഇനി മൂന്ന് എ ഗ്രേഡ് ആണ്. അപ്പോൾ 3*8= 24. ഒരു ബി എന്നുപറയുമ്പോൾ 1*6=6. ഇനി ഒരു സി കൂടിയുണ്ട്. അപ്പോൾ 1*4= 4. ഇനി ലഭിച്ച ഈ സംഘ്യകളുടെ ആകെ തുക കണ്ടെത്തുക. അപ്പോൾ, 45+24+6+4= 79.

ഇനി, ആകെ ഗ്രേഡ് പോയിൻ്റായ 90 കൊണ്ട് ലഭിച്ച 79നെ ഹരിക്കുക, 79/90= 0.87. ശേഷം ഇതിനെ ശതമാനത്തിലേക്ക് മാറ്റാനായി 100 കൊണ്ട് ഗുണിക്കുക. 0.87*100= 87. അപ്പോൾ വിദ്യാർഥിയുടെ ശതമാനം എന്നുപറയുന്നത് 83 ആണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും