Tata Scholarships and education grants: രത്തൻ ടാറ്റ സ്കോളർഷിപ്പ് മുതൽ തുടങ്ങുന്നു… ടാറ്റ ട്രസ്റ്റുകളുടെ മികച്ച വിദ്യാഭ്യാസ ഗ്രാൻ്റുകൾ ഇവ

Tata Trusts offer various education grants: ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികൾക്കായി ലഭ്യമായ വിവിധ ടാറ്റ സ്കോളർഷിപ്പുകൾ ഏതെന്നു നോക്കാം.

Tata Scholarships and education grants: രത്തൻ ടാറ്റ സ്കോളർഷിപ്പ് മുതൽ തുടങ്ങുന്നു... ടാറ്റ ട്രസ്റ്റുകളുടെ മികച്ച വിദ്യാഭ്യാസ ഗ്രാൻ്റുകൾ ഇവ

CUET PG (Representational Image)

Published: 

11 Oct 2024 | 10:21 AM

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ടാറ്റ ട്രസ്റ്റ് വിദ്യാഭ്യാസരംഗത്തും വ്യക്തികൾക്ക് സ്കോളർഷിപ്പുകളും വിദ്യാഭ്യാസ ഗ്രാൻ്റുകളും നൽകുന്നതിലും മുന്നിലാണ്. വിദ്യാഭ്യാസ രം​ഗത്തെ ശാക്തീകരിക്കുന്നതിലും ഒരു ആണിക്കല്ലാണ് ടാറ്റ ട്രസ്റ്റ്. വിവിധ സാമൂഹിക – സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മികച്ച വിദ്യാർത്ഥികളെ ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഇവർ പിന്തുണയ്ക്കുന്നു.

തുല്യ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇവർ, അക്കാദമിക് മികവ് വളർത്തിയെടുക്കുക മാത്രമല്ല, ഭാവി നേതാക്കളെ വാർത്തെടുക്കുന്നതിനും ശ്രദ്ധിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികൾക്കായി ലഭ്യമായ വിവിധ ടാറ്റ സ്കോളർഷിപ്പുകൾ ഏതെന്നു നോക്കാം.

 

ജെഎൻ ടാറ്റ എൻഡോവ്‌മെൻ്റ്

 

ഇന്ത്യക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ജെ എൻ ടാറ്റ എൻഡോവ്‌മെൻ്റ് 1892-ലാണ് സ്ഥാപിതമായത്. ഇത് വിദേശ വിദ്യാഭ്യാസത്തിനായി രാജ്യത്തെ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ലോൺ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. വിവിധ വിഷയങ്ങളിൽ നിന്നുള്ള 100 ഓളം വി​ദ​ഗ്ധരെ ഈ സ്കോളർഷിപ്പിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. പരമാവധി വായ്പ തുക 10 ലക്ഷം രൂപയായിരിക്കും. ഇത് മൂന്നാം വർഷാവസാനം മുതൽ ഏഴ് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്നതാണ്.

 

ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ടാറ്റ സ്കോളർഷിപ്പുകൾ

 

ടാറ്റ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ട്രസ്റ്റ് സ്ഥാപിച്ച ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള രത്തൻ ടാറ്റ സ്കോളർഷിപ്പുകൾ. ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ടാറ്റ സ്കോളർഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് ഇത്. വിദ്യാർത്ഥികളുടെ അക്കാദമിക് അന്വേഷണങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോർണൽ യൂണിവേഴ്സിറ്റിയിലെ ഇന്ത്യയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാണ്. എല്ലാ വർഷവും, മൊത്തം 20 ഇന്ത്യൻ വിദ്യാർത്ഥികളെ എഞ്ചിനീയറിംഗ്ബിരുദം നേടുന്നതിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നു.

ALSO READ – ഒഴിഞ്ഞു കിടക്കുന്ന 13,977 തസ്തികകൾ റെയിൽ കാണുന്നില്ലേ… അപേക്ഷ വിളിക്കുന്നത് കാത്ത് ഉദ്യോ​ഗാർത്ഥിക

മീൻസ് ഗ്രാൻ്റുകൾ

 

മഹാരാഷ്ട്രയിൽ പഠനം തുടരുന്ന എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മീൻസ് ഗ്രാൻ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീം വിദ്യാർത്ഥികൾക്ക് ബിരുദം വരെ ഭാഗിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ടാറ്റ ട്രസ്റ്റുകളിലേക്ക് igpedu@tatatrusts.org എന്ന വിലാസത്തിൽ അപേക്ഷിക്കാം.

 

ലേഡി മെഹർബായ് ഡി ടാറ്റ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്കോളർഷിപ്പ്

 

ഒരു വിദേശ മാസ്റ്റർ പ്രോഗ്രാം പിന്തുടരാൻ ലക്ഷ്യമിടുന്ന വനിതാ ബിരുദധാരികൾക്കായി 1933-ൽ സ്ഥാപിതമായ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പാണിത്. ഓരോ വർഷവും, മൊത്തം 10 സ്ത്രീകൾ ഈ സ്കോളർഷിപ്പിൽ നിന്ന് പ്രയോജനം നേടുന്നു. lmdtetscholarships@tatatrusts.org എന്ന വിലാസത്തിൽ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ ആവശ്യമായ രേഖകൾ കൃത്യമായി പൂരിപ്പിച്ച ഫോമിനൊപ്പം അറ്റാച്ചു ചെയ്യേണ്ടതുണ്ട്.

 

പ്രൊഫഷണൽ എൻഹാൻസ്‌മെൻ്റ് ഗ്രാൻ്റ്

 

വിദേശത്ത് പരിശീലനത്തിലൂടെ തങ്ങളുടെ പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് മാത്രമാണ് ഈ ഗ്രാൻ്റ് വാഗ്ദാനം ചെയ്യുന്നത്. താൽപ്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ ബയോഡാറ്റയും സംഘാടകരിൽ നിന്നുള്ള ക്ഷണക്കത്തും അയച്ച് igpedu@tatatrusts.org എന്ന ഇമെയിലിലേക്ക് അഭ്യർത്ഥിക്കാം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ