Higher Education Commission: ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ സ്ഥാപിക്കാൻ കേന്ദ്രം; ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കും

Higher Education Commission: ഉന്നത വിദ്യാഭ്യാസക്കമ്മിഷൻ ആരംഭിക്കുന്നതിനുള്ള നിർദേശം യുപിഎ ഭരണകാലം മുതൽ കേന്ദ്രസർക്കാരിന് മുന്നിലുണ്ട്.

Higher Education Commission: ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ സ്ഥാപിക്കാൻ കേന്ദ്രം; ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കും
Published: 

16 Jun 2024 | 01:07 PM

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽനോട്ടത്തിനായി ദേശീയ ഉന്നതവിദ്യാഭ്യാസക്കമ്മിഷൻ (ഹയർ എജ്യുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ- എച്ച്ഇസിഐ) സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി ഇതിനുള്ള ബിൽ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

സർവകലാശാലകളുടെ മേൽനോട്ടത്തിനുള്ള യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ), എൻജിനിയറിങ് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിനായുള്ള എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ) എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപാക്കുക.

ALSO READ: വനിതകള്‍ക്കും അവസരം; വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അപേക്ഷിക്കാം

ഇതിനുപുറമേ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളും വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉന്നത വിദ്യാഭ്യാസക്കമ്മിഷൻ ആരംഭിക്കുന്നതിനുള്ള നിർദേശം യുപിഎ ഭരണകാലം മുതൽ കേന്ദ്രസർക്കാരിന് മുന്നിലുണ്ട്. 2019-ലാണ് കേന്ദ്രസർക്കാർ ആദ്യമായി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

നാലുവർഷത്തിനുശേഷവും വിഷയത്തിൽ കേന്ദ്രം കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററിസമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ വിഷയത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്കിനെയും പാർലമെന്ററി സമിതി ചോദ്യം ചെയ്താണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസക്കമ്മിഷന്റെ രൂപവത്കരണം ലക്ഷ്യമിട്ടുള്ള എച്ച്ഇസിഐ ബില്ലിനെ ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥകളുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ കൂടിയാലോചനകൾകാരണമാണ് നിയമം വൈകുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്