U-Shaped Seating in Classrooms: ‘കയ്യടിക്കായി മലയാള സിനിമ കോപ്പിയടിക്കരുത്’; ബാക്ക് ബെഞ്ച് പരിഷ്കാരത്തിൽ എതിര്‍പ്പുമായി എഐഎഡിഎംകെ

Tamil Nadu U Shaped Classroom Seating: പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റികൊണ്ടാണ് സർക്കാർ പുതിയ പരിഷ്കാരം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

U-Shaped Seating in Classrooms: കയ്യടിക്കായി മലയാള സിനിമ കോപ്പിയടിക്കരുത്; ബാക്ക് ബെഞ്ച് പരിഷ്കാരത്തിൽ എതിര്‍പ്പുമായി എഐഎഡിഎംകെ

പ്രതീകാത്മക ചിത്രം

Published: 

13 Jul 2025 13:57 PM

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളുകളിലെ ക്ലാസ്മുറികളിൽ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്കാരത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമ കോപ്പിയടിക്കരുതെന്ന് എഐഎഡിഎംകെ വിമർശിച്ചു. കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും സർക്കാരിൻറേത് തിടുക്കപ്പെട്ടുള്ള നടപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികളുടെ കണ്ണും കഴുത്തും വേദനിക്കുമെന്ന് അറിയാതെയാണോ സർക്കാരിന്റെ പുതിയ പരിഷ്കാരങ്ങളെന്ന് എഐഎഡിഎംകെ നേതാക്കൾ ചോദിച്ചു. ഓരോ സിനിമയുടെ റിവ്യൂവും നോക്കി ഇത്തരം തീരുമാനങ്ങളിലേക്ക് സർക്കാർ എത്തിചേരരുതെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. ക്ലാസ് റൂമുകളിലെ ഇരിപ്പിട പരിഷ്കരണത്തിനെതിരെ ബിജെപിയും രംഗത്തെത്തി. അശാസ്ത്രീയമായ പരിഷ്കാരമാണിതെന്ന് ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദർരാജൻ അഭിപ്രായപ്പെട്ടു. മലയാള സിനിമ കണ്ട് തിടുക്കത്തിൽ തീരുമാനമെടുക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റികൊണ്ടാണ് സർക്കാർ പുതിയ പരിഷ്കാരം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതുസംബന്ധിച്ച സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാള സിനിമയിലെ രംഗങ്ങളാണ് പുതിയ ഇരിപ്പിട പരിഷ്കാരത്തിന് പ്രചോദനമായത്. സിനിമ തമിഴ്നാട്ടിലും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.

ALSO READ: നാഷണൽ ആയുഷ് മിഷനിൽ നിരവധി തസ്തികകളിൽ അവസരം; ഒഴിവുകൾ മലപ്പുറത്ത്‌

പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാകുന്നതോടെ തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സും ഫ്രണ്ട് ബെഞ്ചേഴ്‌സും ഉണ്ടാവില്ല. എല്ലാ വിദ്യാർത്ഥികളും ഒരു പോലെ മുൻനിരയിലാണ് ഇരിക്കുക. സർക്കാരിന്റെ തീരുമാനത്തെ നിരവധി പേർ സ്വാഗതം ചെയ്‌തെങ്കിലും ഇതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയവരും ഉണ്ട്. അതേസമയം, ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കേരളത്തിലെ ചില സ്‌കൂളുകളിലും പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ട്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ