UGC-NET exam 2024 new dates: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ

UGC-NET 2024 exam: നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് ശക്തമായ തിരിച്ചടി നേരിടുന്ന എല്ലാ സുപ്രധാന പരീക്ഷകളുടേയും തിയതികൾ രാത്രി വൈകിയുള്ള അറിയിപ്പിൽ പ്രഖ്യാപിച്ചു.

UGC-NET exam 2024 new dates: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ
Published: 

29 Jun 2024 | 07:20 AM

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദമായതോടെ റദ്ദാക്കിയ യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണ് ഇനി പരീക്ഷ. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയായാണ് യു ജി സി-നെറ്റ്. ചോദ്യപേപ്പർ ഡാർക്ക്‌നെറ്റിൽ ചോർന്നെന്നും ടെലിഗ്രാം ആപ്പ് വഴിയാണ് വിതരണം ചെയ്തതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) നിലവിൽ വിഷയം അന്വേഷിക്കുകയാണ്.

നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് ശക്തമായ തിരിച്ചടി നേരിടുന്ന എല്ലാ സുപ്രധാന പരീക്ഷകളുടേയും തിയതികൾ രാത്രി വൈകിയുള്ള അറിയിപ്പിൽ പ്രഖ്യാപിച്ചു.“ചില ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ കാരണം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ചില പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌തതായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളെയും അറിയിക്കുന്നതിനാണ് ഇത്. ഇപ്പോൾ, ചുവടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് ഈ പരീക്ഷകളുടെ പുതിയ തീയതികൾ അന്തിമമാക്കിയിരിക്കുന്നു, ”എൻടിഎ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ആറു സർവകലാശാലകളുടെ വി.സിമാരെ കണ്ടെത്താൻ സേർച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവർണർ

യുജിസി നെറ്റ് ജൂൺ സൈക്കിൾ – ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയും എൻ സി ഇ ടി (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) സംയുക്ത സിഎസ്ഐആർ – യുജിസി നെറ്റ് – ജൂലൈ 25 – 27 തിയതികളിലും നടത്തും. കെമിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് സിഎസ്ഐആർ യുജിസി-നെറ്റ് അംഗീകാരം നേടിയിട്ടുണ്ട്.

നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതു പ്രവേശന പരീക്ഷ (എൻസിഇടി) ആദ്യം ജൂൺ 12-ന് ആരംഭിക്കാനിരുന്നെങ്കിലും മാറ്റി ജൂലൈ 10-ലേക്ക് പുനഃക്രമീകരിച്ചു.

യുജിസി-നെറ്റ് പരീക്ഷ മുമ്പത്തെ ഓഫ്‌ലൈൻ പേന-പേപ്പർ ഫോർമാറ്റിന് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്ന് എൻടിഎ പ്രഖ്യാപിച്ചു. കൂടാതെ, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് നേരത്തെ പറഞ്ഞതുപോലെ തന്നെ ജൂലൈ 6 ന് നടത്തുമെന്നും എൻ ടി എ അറിയിച്ചു.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ